പ്രളയ ബാധിതർക്ക് വിതരണത്തിന് ലോറികളിൽ എത്തിച്ച ലോഡ് തനിയെ ഇറക്കി കാഞ്ഞിരപ്പള്ളി പഞ്ചായത്ത് പ്രസിഡന്റും മെമ്പർമാരും മാതൃകയായി
കാഞ്ഞിരപ്പള്ളി∙ പ്രളയബാധിത കുടുംബങ്ങളില്‍ വിതരണത്തിന് രണ്ട് ലോറികളിലായി എത്തിച്ച ആറായിരം കിലോ അരിയും പലവ്യഞ്ജന സാധനങ്ങളും ഉള്‍പ്പെട്ട ലോഡ് കാഞ്ഞിരപ്പള്ളി പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തില്‍ പഞ്ചായത്തംഗങ്ങള്‍ ഇറക്കി മാതൃകയായി.
പ്രസിഡന്റ് കെ.ആര്‍.തങ്കപ്പന്‍, അംഗങ്ങളായ വി.എന്‍.രാജേഷ്, റിജോ വാളാന്തറ,മഞ്ജു മാത്യു, സുമി ഇസ്‌മയിൽ, റാണി ടോമി, ശ്യാമള ഗംഗാധരന്‍ എന്നിവര്‍ ചേര്‍ന്നാണ് രണ്ടു ലോറികളിൽ നിന്നുമുള്ള മുഴുവൻ ലോഡുമിറക്കിയത് .
ജില്ലാ പഞ്ചായത്ത് സൗജന്യമായി വിവിധ പഞ്ചായത്തുകളിലേക്കായി അനുവദിച്ച സാധനങ്ങൾ കാഞ്ഞിരപ്പള്ളി പഞ്ചായത്തു ഓഫിസിൽ എത്തിക്കുകയായിരുന്നു. പ്രളയദുരിതബാധിതർക്കായി സൗജന്യമായി എത്തിച്ച സാധങ്ങൾ ആയതിനാൽ, ലോഡിറക്ക് കൂലി കൊടുക്കുവാൻ
കാഞ്ഞിരപ്പള്ളി പഞ്ചായത്തിൽ ഫണ്ട് അനുവദിക്കുവാൻ സാധിക്കാത്ത സാഹചര്യത്തിലാണ് പ്രസിഡന്റിന്റെ നേതൃത്വത്തില്‍ പഞ്ചായത്തംഗങ്ങള്‍ ലോഡിറക്കിയത് .