KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

എരുമേലിയിൽ ലോറികൾ കൂട്ടിയിടിച്ച് അപകടം

മുക്കൂട്ടുതറ : എരുമേലി – മുക്കൂട്ടുതറ റോഡിൽ മണിപ്പുഴ ക്രിസ്തുരാജ് പള്ളി ഭാഗത്ത് ടിപ്പർ ലോറികൾ കൂട്ടിയിടിച്ച് അപകടം. ലോറിക്കുള്ളിൽ കുടുങ്ങിപ്പോയ ഡ്രൈവർമാരെ ലോറികളുടെ കാബിൻ വെട്ടിപ്പൊളിച്ച് നാട്ടുകാർ രക്ഷപെടുത്തി. ആരുടെയും പരിക്ക് ഗുരുതരമല്ല.

ഇന്നലെ ഉച്ചക്ക് ശേഷം പെയ്ത കനത്ത മഴയിൽ മണിപ്പുഴയിൽ ഇറക്കമിറങ്ങുന്നതിനിടെ നിയന്ത്രണം തെറ്റിയ ടിപ്പർ ലോറി എതിരെ ലോഡുമായി കയറ്റത്തിൽ വന്നുകൊണ്ടിരുന്ന ടിപ്പർ ലോറിയിൽ ചെന്നിടിക്കുകയായിരുന്നു. രണ്ട് ലോറികളുടെയും ഡ്രൈവിംഗ് കാബിന്റെ മുൻഭാഗം തകർന്നു. രണ്ട് ലോറികളുടെ കാബിനുകളുടെയും ഉള്ളിൽ കുടുങ്ങിയ നിലയിലായിരുന്നു ഡ്രൈവർമാർ. ഏറെ പണിപ്പെട്ട് നാട്ടുകാരാണ് ഇവരെ പുറത്തിറക്കിയത്.

പോലീസും ഫയർ ഫോഴ്‌സും ഇതിനിടെ എത്തി രക്ഷാ പ്രവർത്തനം ഏറ്റെടുത്തു. നാട്ടുകാരനും തടിമിൽ ഉടമയുമായ മങ്ങാട്ട് ജെയ്‌മോന്റെ ക്രെയിൻ യുണിറ്റ് ഉപയോഗിച്ച് വാഹനങ്ങൾ അപകട സ്ഥലത്ത് നിന്നും മാറ്റി ഗതാഗതം സുഗമമാക്കി. ഡ്രൈവർമാരെ മുക്കൂട്ടുതറ സ്വകാര്യ ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകി.

error: Content is protected !!