കാഞ്ഞിരപ്പള്ളിയിൽ നടന്ന എം ജി സർവ്വകലാശാല ജൂഡോ ചാമ്പ്യൻഷിപ് : എം. ഇ. എസ് കോളേജ് നെടുങ്കണ്ടം പുരുഷ – വനിതാ ജേതാക്കൾ
കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്‌സ് കോളേജിൽ നടന്ന എം ജി സർവ്വകലാശാല ജൂഡോ ചാമ്പ്യൻഷിപ്പിൽ വനിതാ വിഭാഗത്തിൽ മൂന്നു സ്വർണ്ണവും, ഒരു വെള്ളിയും, ഒരു വെങ്കലവും വീതം നേടി എം ഇ എസ് കോളേജ് നെടുംകണ്ടം ഒന്നാം സ്ഥാനവും, രണ്ടു സ്വർണ്ണവും രണ്ടു വെള്ളിയും മൂന്നു വെങ്കലവും നേടി സി എം എസ് കോളേജ് കോട്ടയം രണ്ടാം സ്ഥാനവും, ഒരു സ്വർണ്ണവും ഒരു വെങ്കലവും നേടി ശ്രീ ശങ്കര കോളേജ് കാലടി മൂന്നാം സ്ഥാനവും, ഒരു സ്വർണ്ണം നേടി ബസേലിയസ് കോളേജ് നാലാം സ്ഥാനവും നേടി.
പുരുഷ വിഭാഗത്തിൽ മൂന്നു സ്വർണ്ണവും, ഒരു വെള്ളിയും നേടി എം ഇ എസ് കോളേജ് നെടുംകണ്ടം ഒന്നാം സ്ഥാനവും, രണ്ടു സ്വർണ്ണം നേടി സെന്റ് ആൽബർട്സ് കോളേജ് എറണാകുളം രണ്ടാം സ്ഥാനവും, ഒരു സ്വർണ്ണവും മൂന്നു വെള്ളിയും ഒരു വെങ്കലവും നേടി ശ്രീ ശങ്കര കോളേജ് കാലടി മൂന്നാം സ്ഥാനവും, ഒരു സ്വർണ്ണവും ഒരു വെള്ളിയും ഒരു വെങ്കലവും നേടി എസ് ഡി കോളേജ് കാഞ്ഞിരപ്പള്ളി നാലാം സ്ഥാനവും നേടി.
മികച്ച പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ വനിതാ വിഭാഗത്തിൽ അരുണിമ ബൈജു, അനിത ഹരിദാസ്, അനുശ്രീ ഷാജി (എം ഇ എസ് കോളേജ് നെടുംകണ്ടം), ദേവിശ്രീ എം ആർ, സാന്ദ്ര എബ്രഹാം (സി എം എസ് കോളേജ് കോട്ടയം), അലീന വർഗീസ് (ശ്രീ ശങ്കര കോളേജ് കാലടി), അതുല്യ സി എസ് (ബസലിസ്സ് കോളേജ് കോട്ടയം).
പുരുഷ വിഭാഗത്തിൽ സന്ദീപ് ഷാജി, സന്ദീപ് ലാലു, അർജുൻ അജികുമാർ (എം ഇ എസ് നെടുംകണ്ടം), അഭിനന്ദ് ടി എം, ഷാരോൺ സേവിയർ (സെന്റ് ആൽബർട്സ് എറണാകുളം), അലൻ ജോർജ് (എസ് ഡി സി കാഞ്ഞിരപ്പള്ളി), ആഷിക് വര്ഗീസ് (ശ്രീ ശങ്കര കോളേജ് കാലടി) എന്നിവർ അന്തർ സർവ്വകലാശാല മത്സരത്തിനുള്ള എം ജി സർവ്വകലാശാല ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.
ചാമ്പ്യൻഷിപ്പിന്റെ ഉത്ഘാടനംകോളേജ് പ്രിൻസിപ്പൽ ഡോ. സീമോൻ തോമസിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കോട്ടയം ജില്ലാ പഞ്ചായത്ത് മെമ്പർ മിസ്സ് പി ആർ അനുപമ നിർവഹിച്ചു ,കോളേജ് ബർസാർ ഫാ .ഡോ .മനോജ് പാലക്കുടി ,കായികവിഭാഗം മേധാവി പ്രൊഫ .പ്രവീൺ തര്യൻ എന്നിവർ പ്രസംഗിച്ചു .