അപ്രതീക്ഷിതമായി ഹൃദയാഘാതം വന്ന് കുഴഞ്ഞുവീണയാളെ സിപിആർ നൽകി രക്ഷപെടുത്തുന്നത് എങ്ങനെ ..?
അപ്രതീക്ഷിതമായി ഹൃദയാഘാതം വന്ന് കുഴഞ്ഞുവീണയാളെ സിപിആർ നൽകി രക്ഷപെടുത്തുന്നത് എങ്ങനെ ..?ഏവരും അറിഞ്ഞിരിക്കേണ്ട വിലപ്പെട്ട വിവരങ്ങൾ ഇതാ..
എപ്പോൾ വേണമെങ്കിലും തീർത്തും അപ്രതീക്ഷിതമായി നമ്മുടെ ജീവൻ കവരുന്ന നിശബ്ദ കൊലയാളിയാണ് ഹൃദയാഘാതം. ഒരാൾക്ക് ഹൃദയാഘാതം സംഭവിച്ചാൽ ആദ്യത്തെ അഞ്ചുമിനിറ്റുകൾ വളരെ നിർണായകമാണ്. വളരെ പെട്ടന്നുതന്നെ വേണ്ടവിധത്തിൽ പ്രഥമശുശ്രൂഷ നൽകിയാൽ രോഗിയെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരുവാൻ സാധിക്കും. താമസിക്കുംതോറും, രോഗിയുടെ ഓരോ അവയവങ്ങളായി തളർന്നുപോവുകയോ, ജീവൻ നഷ്ടപ്പെടുകയോ, കോമ സ്റ്റേജിൽ എത്തുകയോ ചെയ്തേക്കാം.
ഹൃദയാഘാതത്തെക്കുറിച്ചുള്ള അറിവില്ലായ്മയും അശ്രദ്ധയുമാണ് പല ജീവനുകളും പൊലിയാനുള്ള കാരണം.
കാഞ്ഞിരപ്പള്ളി മേരീക്വീൻസ് മിഷൻ ആശുപത്രിയുടെ നേതൃത്വത്തിൽ നടത്തിയ സൗജന്യ മെഡിക്കൽ ക്യാമ്പിൽ, ഹൃദയാഘാതം വന്ന് കുഴഞ്ഞുവീണയാളെ അടിയന്തിരമായി സിപിആർ ചെയ്ത് രക്ഷപെടുത്തുന്നത് എങ്ങനെ എന്ന വിഷയത്തിൽ ഡോ സിവിൽ ജോൺ നടത്തിയ ട്രെയിനിങ് ഇവിടെ കാണുക . ഏവരും അറിഞ്ഞിരിക്കേണ്ട വിലപ്പെട്ട വിവരങ്ങൾ ഇതാ ..
എന്താണ് സിപിആർ ?
ഹൃദയാഘാതം സംഭവിക്കുന്ന വ്യക്തികൾക്ക് അടിയന്തരമായി കൃത്രിമ ശ്വസന സഹായം നൽകുന്നതാണു സിപിആർ. ഹൃദയാഘാതം സംഭവിച്ച ഒരു വ്യക്തിയുടെ ഹൃദയത്തിന്റെ പ്രവർത്തനം പൂർവസ്ഥിതിയിലാകുന്നതു വരെ തലച്ചോറിന്റെ പ്രവർത്തനം നിലനിർത്താനുള്ള രീതിയാണിത്. നെഞ്ചിൽ ശക്തിയായി അമർത്തുന്നതും വായിലൂടെ കൃത്രിമ ശ്വാസം നൽകുന്നതുമുൾപ്പെടെയുള്ളവ സിപിആറിൽ ഉൾപ്പെടുന്നു.
ഓരോരുത്തരും സിപിആർ പഠിച്ചിരിക്കേണ്ടത് ആവശ്യമാണ്. വീടുകളിൽ, റോഡുകളിൽ, ഓഫിസുകളിൽ, പൊതു സ്ഥലങ്ങളിൽ… എപ്പോൾ േവണമെങ്കിലും സിപിആർ ആവശ്യമായി വരാം.
കാർഡിയോപൾമണറി റെസസിറ്റേഷൻ (സിപിആർ) എങ്ങനെ?
കുഴഞ്ഞു വീണ ആളിനു ചുറ്റും ആളുകൾ കൂടി നിൽക്കരുത്. മതിയയാ വായു സഞ്ചാരം ഉറപ്പാക്കുക.
കുഴഞ്ഞു വീണയാളിൽ നിന്നു പ്രതികരണങ്ങളുണ്ടോയെന്നു പരിശോധിക്കുക.
ഉടൻ 108 ആംബുലൻസിനെ സഹായത്തിനായി വിളിക്കുക.
തലച്ചോറിലേക്കും കഴുത്തിലേക്കുമുള്ള രക്തവാഹിനി കുഴലുകളിൽ മിടിപ്പുണ്ടോയെന്നു 10 സെക്കൻഡ് നേരം പരിശോധിക്കുക.
പ്രതികരണം ഇല്ലെങ്കിൽ സിപിആർ ആരംഭിക്കുക
നെഞ്ചിന്റെ മധ്യഭാഗത്തായി വേണം അമർത്താൻ.
അമർത്തുന്നതിനു മുൻപ് ഈ രീതിയിൽ ഇരിക്കണം
നെഞ്ചിൽ 2 ഇഞ്ച് അഥവാ 5 സെ.മി ഉള്ളിലേക്ക് അമർത്തി പിന്നീടു വിടണം. മിനിറ്റിസ്‍ 120 തവണ എന്ന തോതിൽ വേണം അമർത്താൻ.
ഇങ്ങനെ അമർത്തുമ്പോൾ ഹൃദയം ചുരുങ്ങുകയും വികസിക്കുകയും ചെയ്യും
വായിലൂടെ കൃത്രിമശ്വാസം നൽകുക
കൃത്രിമശ്വാസം നൽകേണ്ടത് ഇങ്ങനെ