കനത്തമഴയിൽ കണമല പ്രദേശത്ത് വ്യാപക നാശം, പലയിടത്തും മണ്ണിടിച്ചിൽ, രണ്ട് സ്ഥലങ്ങളിൽ ഉരുൾപൊട്ടി, ബൈപ്പാസ് റോഡിന്റെ ചില ഭാഗങ്ങൾ തകർന്നു.. ഓട്ടോയും സ്കൂട്ടറും വെള്ളത്തിൽ ഒലിച്ചുപോയി, ഗതാഗതം സ്തംഭിച്ചു

എരുമേലി / കണമല : ഇന്നലെ രാത്രിയിൽ തുടർച്ചയായി മണിക്കൂറുകളോളം പെയ്ത കനത്ത മഴയിൽ, കണമലയിൽ രണ്ടിടത്ത് ഉരുൾപൊട്ടി. കണമല കീരിത്തോട് പ്രദേശത്തു ‌ വ്യാപക നാശനഷ്ടങ്ങൾ ഉണ്ടായി. എരുത്വപുഴ കീരിത്തോട്-കണമല ബൈപ്പാസ് റോഡിലേക്ക് മണ്ണും, വലിയ കല്ലുകളും വീണു റോഡ് ബ്ലോക്കായി. റോഡിന്റെ ഒരു ഭാഗം കുത്തൊഴുക്കിൽ ഒലിച്ചുപോയതായി നാട്ടുകാർ അറിയിച്ചു. റോഡിൽ വലിയ വിള്ളലുകളും ഉണ്ടായിട്ടുണ്ട് . ഒരു ഓട്ടോ റിക്ഷയും, സ്കൂട്ടറും ഒലിച്ചുപോയി

വ്യാഴാഴ്ച പുലർച്ചെ രണ്ടരയോടെ ഉണ്ടായ അപകടത്തിൽ രണ്ടു വീടുകൾ തകർന്നു. ഈ വീടുകളിൽ ഉണ്ടായിരുന്ന ഏഴു പേരെ പ്രദേശവാസികൾ സാഹസികമായി രക്ഷപ്പെടുത്തി. പനന്തോട്ടം ജോസ്, തെന്നിപ്ലാക്കൽ ജോബിൻ എന്നിവരുടെ വീടുകളാണ് തകർന്നത്. മണ്ണിൽ പുതഞ്ഞ് ജോബിന്റെ അമ്മ അന്നമ്മയ്ക്ക് (60) പരുക്കറ്റു. കഴുത്തറ്റം ചെളിയിൽ പുതഞ്ഞുപോയ അന്നമ്മയെ പ്രദേശവാസികൾ സാഹസികമായി രക്ഷപെടുത്തുകയായിരുന്നു .

ജോസിന്റെ വീടിന്റെ കാർപോർച്ചിൽ ഉണ്ടായിരുന്ന ഓട്ടോയും ഒരു ബൈക്കും ഒലിച്ചു പോയി തകർന്നു. ശബരിമല തീർഥാടകർ ഉപയോഗിക്കുന്ന കണമല എഴുത്വാപുഴ സമാന്തര പാത മലവെള്ളപ്പാച്ചിലിൽ തകർന്നു. ഈ മേഖലയിൽ രാത്രി 11 മണിയോടെ തുടങ്ങിയ മഴ രാവിലെ പുലർച്ചെ 5 മണിക്കാണ് അവസാനിച്ചത്. കണമല സാന്തോം സ്കൂളിൽ ദുരിതാശ്വാസ ക്യാംപ് തുടങ്ങി. ഒമ്പതു കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു.

കണമല, എഴുത്വാപുഴ, ഇടകടത്തി എന്നിവടങ്ങളിൽ ഗതാഗത തടസ്സമുണ്ടായി

കനത്തമഴയിൽ കണമല കീരിത്തോട്ടിൽ വ്യാപക നാശം, പലയിടത്തും മണ്ണിടിച്ചിൽ, ഉരുൾപൊട്ടിയെന്ന് സംശയം, ബൈപ്പാസ് റോഡിന്റെ ചില ഭാഗങ്ങൾ ഒലിച്ചുപോയി, ഗതാഗതം സ്തംഭിച്ചു

error: Content is protected !!