ഓട്ടോ-ടാക്സി ചാർജ് വർധനവ് നടപ്പാക്കണമെന്നാവശ്യപ്പെട്ട് സി ഐ ടി യു ധർണ്ണ

കാഞ്ഞിരപ്പള്ളി : ഓട്ടോ-ടാക്സി ചാർജ് വർധനവ് നടപ്പാക്കണമെന്നാവശ്യപ്പെട്ട് ഓട്ടോ -ടാക്സി ഫെഡറേഷൻ (സി ഐ ടി യു ) ന്റെ നേതൃത്വത്തിൽ കാഞ്ഞിരപ്പള്ളി മിനി സിവിൽ സ്റ്റേഷൻ പടിക്കൽ ധർണ്ണ ‌ നടത്തി. സി ഐ ടി യു ജില്ലാ വൈസ് പ്രസിഡണ്ട് വി പി ഇസ്മായിൽ ഉൽഘാടനം ചെയ്തു. വി ഐ അജി, കെ എസ് ഷാനവാസ്, കെ കെ ബാബു, അഷറഫ്, സാജൻ, പാറത്തോട്, ശ്രീകുമാർ , സോജൻ എന്നിവർ സംസാരിച്ചു.

error: Content is protected !!