ലോക പ്രമേഹരോഗദിനം പൊൻകുന്നം അരവിന്ദാ ആശുപത്രിയിൽ ആചരിച്ചു; 2500-ഓളം ആളുകൾക്ക് സൗജന്യ പ്രമേഹരോഗ നിർണ്ണയം നടത്തും.

പൊൻകുന്നം : ലോക പ്രമേഹദിനത്തോടനുബന്ധിച്ച് അരവിന്ദ ഹോസ്പിറ്റലിന്റെ ഒരു ആഴ്ചക്കാലം നീണ്ടുനിൽക്കുന്ന പരിപാടികളുടെ ഉദ്ഘാടനം അരവിന്ദ ഹോസ്പിറ്റൽ മാനേജ്മെൻറ് ട്രഷറർ PS മനോജ് നിർവഹിച്ചു.

പ്രമേഹ രോഗനിർണയത്തിന്റെ ആവശ്യകതയേയും, പ്രമേഹരോഗത്തിന്റെ അപകടസാധ്യതയേയും കുറിച്ച് ജനറൽ മെഡിസിൻ വിഭാഗം Dr. റിന്റു ജോർജ് സംസാരിച്ചു. തുടർന്ന് ഒരു ആഴ്ചക്കാലം നീണ്ടുനിൽക്കുന്ന പ്രമേഹരോഗ നിർണ്ണയ ക്യാമ്പയിൻ ഹോസ്പിറ്റൽ അഡ്മിനിസ്ട്രേറ്റർ ആൻ്റൊ ട്വിങ്കിൾ പൊതുജനങ്ങൾക്ക് പരിചയപ്പെടുത്തി.

2500-ഓളം ആളുകൾക്കാണ് സൗജന്യ പ്രമേഹരോഗ നിർണ്ണയം ക്രമീകരിച്ചിരിക്കുന്നത്. പള്ളിക്കത്തോട്, കൊടുങ്ങൂർ, പൊൻകുന്നം, കാഞ്ഞിരപ്പിള്ളി, എരുമേലി, വിഴിക്കത്തോട്, മണിമല, ചേനപ്പാടി, തെക്കേത്തുകവല, ചെറുവള്ളി, പൈക, കൂരാലി എന്നീ സ്ഥലങ്ങളിലാണ് ക്യാമ്പയിൻ സംഘടിപ്പിച്ചിരിക്കുന്നത്. ക്യാമ്പയിനിൽ പ്രമേഹരോഗം നിർണയിക്കപ്പെടുന്നവർക്ക് സൗജന്യമായി ഡോക്ടറെ കൺസൾട്ട് ചെയ്യുന്നതിനും, ലാബ്, എക്സ്-റേ ടെസ്റ്റുകൾക്ക് ഇളവുകൾ ലഭിക്കുന്നതിനുള്ള സൗകര്യം ഹോസ്പിറ്റലിൽ ഒരുക്കിയിരിക്കുന്നു. ഡിസംബർ 14 വരെ അരവിന്ദ ഹോസ്പിറ്റലിൽ ഈ ആനുകൂല്യങ്ങൾ ലഭ്യമായിരിക്കും.

error: Content is protected !!