KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

യൂത്ത് കോൺഗ്രസ് തോട്ടിലിറങ്ങി പ്രതിഷേധിച്ചു

പാറത്തോട്: വെള്ളപ്പൊക്കത്തിന് കാരണം അശാസ്ത്രീയ തടയണകളും മണൽവാരൽ നിരോധനവുമാണെന്ന് ആരോപിച്ച് യൂത്ത് കോൺഗ്രസ് മണ്ഡലം കമ്മിറ്റി വെള്ളത്തിലിറങ്ങിനിന്ന് പ്രതിഷേധിച്ചു.കെ.പി.സി.സി. നിർവഹാകസമിതിയംഗം അഡ്വ. ടോമി കല്ലാനി ഉദ്ഘാടനംചെയ്തു.

യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി നിബു ഷൗക്കത്ത്, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സിറിൽ സൈമൺ, ജനറൽ സെക്രട്ടറി അജീബ് പുത്തൻവീട്ടിൽ, വൈസ് പ്രസിഡന്റ് മുഹ്‌സിൻ നസീർ, പാറത്തോട് വികസന സമിതി ചെയർമാൻ പി.എം.തമ്പിക്കുട്ടി, വ്യാപാരി വ്യവസായി ഏകോപനസമിതി യൂണിറ്റ് പ്രസിഡന്റ് അസീസ് കൊച്ചുവീട്ടിൽ, പാറത്തോട് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ജോയിച്ചൻ തുടങ്ങിയവർ പ്രസംഗിച്ചു.

error: Content is protected !!