കനത്ത മഴയിലും അലിയാതെ മേരീക്വീൻസ് പഞ്ചാരവണ്ടി ലോക പ്രമേഹരോഗദിനത്തിൽ നാടാകെ സൗജന്യ പ്രമേഹരോഗ നിർണ്ണയം നടത്തി

കാഞ്ഞിരപ്പളളി: ലോക പ്രമേഹരോഗദിനമായ നവംബർ 14 ഞായറാഴ്ച വെളുപ്പിനെ മുതൽ തുടങ്ങിയ കനത്ത മഴയിലും അലിഞ്ഞു പോകാതെ മേരീക്വീൻസ് പഞ്ചാരവണ്ടി മേഖലയിൽ തരംഗമായി. ലോക പ്രമേഹദിനത്തോട് അനുബന്ധിച്ചു സൗജന്യ പ്രമേഹ നിർണ്ണയ സൗകര്യമൊരുക്കി കാഞ്ഞിരപ്പളളി, ചങ്ങനാശേരി, മീനച്ചിൽ താലൂക്കുകളിലെ വിവിധയിടങ്ങളിൽ എത്തിയ മേരീക്വീൻസ് പഞ്ചാരവണ്ടിയാണ് കനത്ത മഴയിലും തരംഗമായി മാറിയത്.

എരുമേലി, കരിക്കാട്ടൂർ, മണിമല, മണ്ണംപ്ലാവ്, പൂഞ്ഞാർ, തിടനാട്, കാളകെട്ടി, കാഞ്ഞിരപ്പളളി, പാറത്തോട്, മുണ്ടക്കയം, 35 -മൈൽ, പുലിക്കുന്ന്, പൊൻകുന്നം, കൊടുങ്ങൂർ, ചാമംപതാൽ, പട്ടിമറ്റം, പൂതക്കുഴി, ഇരുപത്തിയാറാം മൈൽ എന്നിവിടങ്ങളിൽ എത്തിയ പഞ്ചാരവണ്ടിയിൽ നിന്നും 2369 പേർ പ്രമേഹ പരിശോധന നടത്തി.

രാവിലെ ആശുപത്രി അങ്കണത്തിൽ നടന്ന ചടങ്ങിൽ പൂഞ്ഞാർ എം എൽ എ സെബാസ്റ്റ്യൻ കുളത്തുങ്കൽ പഞ്ചാരവണ്ടിയുടെ ഫ്ലാഗ് ഓഫ് നിർവ്വഹിച്ചു. മേരീക്വീൻസ് ഡയറക്ടർ ഫാ. സന്തോഷ് മാത്തൻകുന്നേൽ സി.എം.ഐ, പാസ്റ്ററൽ കെയർ വിഭാഗം ഡയറക്ടർ ഫാ. ഇഗ്‌നേഷ്യസ് പ്ലാത്താനം സി.എം.ഐ, ബെന്നി തോമസ്, അജോ വാന്തിയിൽ തുടങ്ങിയവർ സംസാരിച്ചു.

പഞ്ചാരവണ്ടിയുടെ സേവനം ഉപയോഗപ്പെടുത്തിയവർക്കായി വിവിധ ചെക്കപ്പുകൾക്കു നവംബർ 30 വരെ പ്രത്യേക നിരക്കിളവുകളും ഏർപ്പെടുത്തിയിട്ടുണ്ടെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

error: Content is protected !!