KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

മഹിളാ അസോസിയേഷൻ സമരം

പൊൻകുന്നം: പാചകവാതക വില കൂട്ടുന്ന കേന്ദ്രസർക്കാർ നയത്തിനെതിരേ ജനാധിപത്യ മഹിളാ അസോസിയേഷൻ പൊൻകുന്നം മേഖല കമ്മിറ്റി പൊൻകുന്നം പോസ്റ്റ് ഓഫീസിനു മുന്നിൽ സമരം നടത്തി. ജില്ലാകമ്മിറ്റിയംഗം വി.പി.രാജമ്മ ഉദ്ഘാടനം ചെയ്തു. മേഖലാപ്രസിഡന്റ് സതി സുരേന്ദ്രൻ, സെക്രട്ടറി മിനി സേതുനാഥ്, ആതിരാ ബിബിൻ, അമ്മിണിയമ്മ പുഴയനാൽ, ലീനാ കൃഷ്ണ കുമാർ, അമ്പിളി ശിവദാസ്, ഉഷ പ്രകാശ് എന്നിവർ പങ്കെടുത്തു.

error: Content is protected !!