KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

ചിന്മയിയ്ക്ക് അനുമോദന പ്രവാഹം, മോഹൻലാലിന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെ കൊച്ചുസംവിധായികയുടെ ഹ്രസ്വചിത്രം “ഗ്രാൻഡ്മാ” റിലീസ് ചെയ്തു

പൊൻകുന്നം : ശിശുദിനത്തിൽ ഗ്രാൻഡ്മാ എന്ന ഹ്രസ്വചിത്രം പുറത്തിറക്കിയ കൊച്ചുസംവിധായിക ചിന്മയി നായർക്ക് അനുമോദന പ്രവാഹം. ഞായറാഴ്ച ചലച്ചിത്രതാരം മോഹൻലാലിന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് സിനിമ റീലീസ് ചെയ്തത്.

റിലീസ് ചെയ്ത ഉടൻതന്നെ ചിറക്കടവ് വടക്കുംഭാഗം എൻ.എസ്.എസ്.കരയോഗത്തിൽ ഈ കൊച്ചുസംവിധായകയ്ക്ക് സ്വീകരണവും അനുമോദനവും നൽകി. വടക്കുംഭാഗം കരയോഗാംഗമായ ചിറക്കടവ് പനിയാനത്ത് അനിൽരാജിന്റെയും ധന്യ അനിലിന്റെയും മകളാണ് പത്താംക്ലാസ് വിദ്യാർഥിനി ചിന്മയി. കോവിഡ് കാലത്ത് ഓൺലൈൻ പഠനം കുട്ടികളിലുണ്ടാക്കിയ മാനസികപ്രശ്‌നങ്ങളാണ് ഗ്രാൻഡ്മാ എന്ന ചിത്രത്തിന്റെ പ്രമേയം. ചലച്ചിത്രസംവിധായകനായ അച്ഛൻ അനിൽരാജിന്റെ സുഹൃത്തുക്കൾ ചിന്മയിയുടെ സിനിമയുടെ അണിയറയിൽ പ്രവർത്തിച്ചു.

അനുമോദനയോഗത്തിൽ കരയോഗം പ്രസിഡന്റ് എം.ഡി.ബേബി മുളയന്നൂർ അധ്യക്ഷത വഹിച്ചു. കമ്മിറ്റിയംഗം സെക്രട്ടറി എം.എസ്.സൗമ്യ, ചിന്മയിയെ പൊന്നാട അണിയിച്ചു. കരയോഗം സെക്രട്ടറി പി.എസ്.ഗോപിക്കുട്ടൻ നായർ, ജോയിന്റ് സെക്രട്ടറി പി.പ്രസാദ്, ട്രഷറർ ഗിരീഷ്‌കുമാർ തുടങ്ങിയവർ പ്രസംഗിച്ചു.

error: Content is protected !!