എരുമേലി ടൗണിലെ ഓട്ടോ സ്റ്റാൻഡ് നീക്കി : എരുമേലിയിൽ ഓട്ടോറിക്ഷ തൊഴിലാളികൾ പ്രതിഷേധിച്ചു

.

എരുമേലി : ടൗണിലെ ഓട്ടോ സ്റ്റാൻഡിൽ കോടതി ഉത്തരവിനെ തുടർന്ന് പാർക്കിംഗ് നിരോധിച്ചതിനെതിരെ ഡ്രൈവർമാർ ആരംഭിച്ച പ്രതിഷേധ സമരം ഒത്തുതീർപ്പായില്ല. പഞ്ചായത്ത്‌ ഭരണസമിതി ഇടപെട്ട് വീണ്ടും വ്യാഴാഴ്ച നടത്തിയ ഒത്തുതീർപ്പ് ചർച്ച പരാജയപ്പെട്ടതോടെ സമരം ശക്തമാക്കുമെന്ന് സംയുക്ത ഡ്രൈവേഴ്‌സ് യൂണിയൻ ഭാരവാഹികൾ അറിയിച്ചു.

ടൗണിലെ മുഴുവൻ ഓട്ടോറിക്ഷകളുമായി പഞ്ചായത്ത് പടിക്കലെത്തി താക്കോലുകൾ പഞ്ചായത്ത് പ്രസിഡണ്ടിന് കൈമാറി പ്രതിഷേധിക്കാനാണ് ഡ്രൈവർമാരുടെ തീരുമാനം. തുടർന്ന് പഞ്ചായത്ത്‌ ഓഫിസിന്റെ മുൻപിൽ കുത്തിയിരുന്ന് പ്രതിഷേധിക്കുവാനും തീരുമാനമുണ്ട്.

കഴിഞ്ഞ ദിവസമാണ് ഏതാനും വ്യാപാരികൾ നൽകിയ ഹർജിയെ തുടർന്ന് കോടതി ഉത്തരവിനെ പ്രകാരം ഓട്ടോ സ്റ്റാൻഡ് ഒഴിപ്പിച്ച് പാർക്കിങ് നിരോധനം പോലിസ് ഏർപ്പെടുത്തിയത്. ഇതിന് പിന്നാലെ പ്രകടനമായി ഡ്രൈവർമാർ പഞ്ചായത്ത്‌ ഓഫിസിന് മുന്നിൽ എത്തിയത് സംഘർഷത്തിലേക്ക് എത്തിയിരുന്നു. തുടർന്ന് ഡ്രൈവേഴ്‌സ് യൂണിയൻ ഭാരവാഹികളും ജനപ്രതിനിധികളും പോലീസിന്റെ സാന്നിധ്യത്തിൽ പഞ്ചായത്ത്‌ പ്രസിഡന്റ് തങ്കമ്മ ജോർജ്കുട്ടിയുടെ നേതൃത്വത്തിൽ നടത്തിയ ചർച്ചയിൽ പരിഹാരമുണ്ടായില്ല. കോടതി വിധിയിൽ നിന്നും പിന്നോട്ട് പോകില്ലെന്ന് വ്യാപാരികളും സ്റ്റാൻഡ് ലഭിക്കാതെ സമരം അവസാനിപ്പിക്കില്ലെന്നും ഡ്രൈവർമാരും വ്യക്തമാക്കിയതോടെ പരിഹാരം വഴിമുട്ടുകയായിരുന്ന. റോഡിലെ ടാക്സി സ്റ്റാൻഡ് മൂലം കടകളിൽ ആളുകൾ എത്തുന്നില്ലെന്നും പാർക്കിങ് അനധികൃതമാണെന്നും ആരോപിച്ചാണ് വ്യാപാരികൾ ഹർജി നൽകിയത്.

error: Content is protected !!