KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

രക്താർബുദത്തിന്റെ പിടിയിൽപെട്ട അഭിലാഷിന്റെ ചികിത്സക്കായി സുമനസ്സുകളുടെ സഹായം തേടുന്നു / ഗൂഗിള്‍ പേ നമ്പര്‍ – 8113061415

കാഞ്ഞിരപ്പള്ളി : രക്താർബുദത്തിന്റെ ചികിത്സക്കായി പണം കണ്ടെത്തുവാൻ ബുദ്ധിമുട്ട് അനുഭവിക്കുന്ന അഭിലാഷ് എം.എൻ. മുണ്ടയ്ക്കലിന്റെ ചികിത്സാ സഹായനിധി പൊതുപണസമാഹരണം നവംബർ 21 മുതല്‍ 28 വരെ നടത്തപ്പെടും.

പാറത്തോട് പഞ്ചായത്തിൽ 2-ാം വാർഡിൽ മുണ്ടയ്ക്കൽ വീട്ടിൽ അഭിലാഷ് എം.എൻ . ബ്ലഡ് കാൻസർ മൂലം കഴിഞ്ഞ രണ്ട് മാസമായി ചികിത്സയിലാണ്. മാതാവും ഭാര്യയും രണ്ട് പിഞ്ചുകുട്ടികളും അടങ്ങുന്ന കുടുംബത്തിന് അഭിലാഷിന്റെ നാമമാത്ര വരുമാനം മാത്രമായിരുന്നു ഏക ആശ്രയം. അഭിലാഷിന്റെ ചികിത്സാ സഹായത്തിനായി പാറത്തോട് ഗ്രാമപഞ്ചായത്തിലെ 1, 2, 3, 19 വാർഡുകൾ ഉൾപ്പെടുന്ന പാലപ്ര മേഖലയിലെ പൊതുജനങ്ങളില്‍നിന്നും ഇരുപത് ലക്ഷത്തോളം രൂപ സമാഹിരിക്കുവാൻ വേണ്ടി ചികിത്സാസഹായനിധി രൂപീകരിച്ചു.

ചികിത്സാസഹായത്തിലേക്കുള്ള പൊതുപണ സമാഹരണം നവംബര്‍ 21 ന് പാലപ്ര മേഖലയില്‍ തുടക്കം കുറിക്കും. ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ജോണിക്കുട്ടി മഠത്തിനകം ചെയര്‍മാനും പഞ്ചായത്തംഗം കെ. കെ. ശശികുമാര്‍ ജനറല്‍ കണ്‍വീനറായും രൂപീകരിച്ച സഹായനിധിയില്‍ അഡ്വ. സെബാസ്റ്റ്യയന്‍ കുളത്തുങ്കല്‍ എം.എല്‍.എ., ജില്ലാ പഞ്ചായത്ത് മെമ്പര്‍ പി.ആര്‍.അനുപമ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് അജിത രതീഷ്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് അഡ്വ. സാജന്‍ കുന്നത്ത്, പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് സിന്ധു മേഹന്‍, പഞ്ചായത്തംഗം ഡയസ് മാത്യു കോക്കാട്ട്, പാറത്തോട് സര്‍വ്വീസ് കോ. ഓപ്പറേറേറീവ് ബാങ്ക് പ്രസിഡന്‍റ് കെ.ജെ. തോമസ് കട്ടയ്ക്കല്‍, സി.പി.ഐ.(എം) പാറത്തോട് ലോക്കല്‍ സെക്രട്ടറി പി.കെ. ബാലന്‍, കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്‍റ് തോമസ് ജോസഫ്, ബിനു ഇല്ലിക്കമുറിയില്‍ (ബി.ജെ.പി.), സിബി ജെ. നമ്പുടാകം (കേരളാകോണ്‍ഗ്രസ് ജെ) എന്നിവര്‍ രക്ഷാധികാരികളായും പഞ്ചായത്തംഗങ്ങളായ റ്റി രാജന്‍, സോഫി ജോസഫ്, കെ.പി. സുജീലന്‍, കെ.എസ്. ഷാജി കുന്നേല്‍, ചെല്ലപ്പന്‍ നായര്‍ മംഗലത്തില്‍ എന്നിവര്‍ കണ്‍വീനര്‍മാരായും, അജയന്‍ ആലപ്പാട്ട്, ബിജു പുതുപ്പറമ്പില്‍, വിഷ്ണു കൈനാട്ടുകുന്നേല്‍, ശ്രീജിത്ത് മംഗലത്ത്, വസന്ത് തെങ്ങുംപള്ളില്‍ എന്നിവര്‍ ജോയിന്‍റ് കണ്‍വീനര്‍മാരായും, പി.എന്‍. ഗോപിനാഥന്‍ പാറടിയില്‍, സനല്‍കുമാര്‍ ഇടയിലവീട്ടില്‍, വര്‍ഗ്ഗീസ് തോമസ് കാഞ്ഞിരത്തിനാല്‍ എന്നിവര്‍ കോ-ഓര്‍ഡിനേറ്റര്‍മാരായും, പി.എന്‍. ഗോപിനാഥന്‍ പാറടിയില്‍, അനീഷ് പി.ജി. പടിഞ്ഞാറേമഠത്തില്‍, എം.എസ് സുനില്‍ മിഷന്‍പറമ്പില്‍, വസന്ത് തെങ്ങുംപള്ളില്‍, എം.ആര്‍. ജയന്‍ മണ്ണൂപ്പറമ്പില്‍, ശ്രീജിത്ത് മംഗലത്തില്‍, അനീഷ് കെ.ആര്‍. കാവാലം, സനല്‍കുമാര്‍ ഇടയിലവീട്ടില്‍, സതീഷ് പ്ലാത്തറ, ബിനു ഇല്ലിക്കമുറിയില്‍, പി.ഐ. അഫ്സല്‍, റ്റി.വി. സുരേഷ് വലിയവീട്ടില്‍, റ്റി.എ. സെയ്നില്ല തറയില്‍, നെജി ഭാര്‍ഗ്ഗവന്‍ ചെമ്പകശ്ശേരില്‍ എന്നിവര്‍ സ്ക്വാഡ് ലീഡര്‍മാരായും കമ്മറ്റികള്‍ രൂപീകരിച്ചു.

പൊതുപണസമാഹരണത്തിനായി അഭിലാഷ് എം.എന്‍. എന്ന പേരില്‍ അക്കൗണ്ട് നമ്പര്‍ 227161000010161 ആയി ഇന്‍ഡ്യന്‍ ഓവര്‍സീസ് ബാങ്ക് പാറത്തോട് ശാഖയില്‍ അക്കൗണ്ട് ആരംഭിച്ചു. IFSC Code – IOBA 0002271, ഗൂഗിള്‍ പേ നമ്പര്‍ – 8113061415

error: Content is protected !!