പാർക്കുചെയ്യാൻ സ്ഥലമില്ലാതെ ഡ്രൈവർമാർ, ഓട്ടോ തൊഴിലാളികൾ പണിമുടക്കിൽ, ടാക്സി സ്റ്റാൻഡ് ഒരുക്കാൻ പഞ്ചായത്ത് തയ്യാറാകണമെന്ന് സംയുക്ത സമരസമിതി.

എരുമേലി: ടൗണിൽ പാതയോരത്ത് വ്യാപാരസ്ഥാപനങ്ങൾക്ക് മുന്നിലുളള ഓട്ടോറിക്ഷാ പാർക്കിങ് പോലീസ് തടഞ്ഞു. ചില വ്യാപാരികൾ ഹൈക്കോടതിയിൽ നൽകിയ ഹർജിയെ തുടർന്ന് കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ്‌

ഓട്ടോറിക്ഷകൾ പാർക്കുചെയ്ത ഇടങ്ങളിൽ നോ പാർക്കിങ് ബോർഡ് വെച്ചത്. സംഭവത്തിൽ പ്രതിഷേധിച്ച് ഓട്ടോ ഡ്രൈവർമാർ പണിമുടക്കി. പോലീസും പഞ്ചായത്തും വിളിച്ചുചേർത്ത ചർച്ചയിലും തീരുമാനമായില്ല.

കോടതി വിധി അംഗീകരിക്കുന്നു എന്ന ഓട്ടോ ഡ്രൈവർമാർ പറയുന്നു. . എന്നാൽ എല്ലാ മേഖലകളിലും നിയമം നടപ്പാക്കാൻ ഗ്രാമപ്പഞ്ചായത്ത് തയ്യാറാകുന്നില്ലെന്നാണ് ആരോപണം .പാതയോരത്ത് ഓട്ടോറിക്ഷകൾ പാർക്കുചെയ്യാനാവില്ലെങ്കിൽ പകരം സംവിധാനം പഞ്ചായത്ത് ഒരുക്കണം. കോവിഡിലും പ്രളയത്തിലും ജീവിതം വഴിമുട്ടിയ സ്ഥിതിയാണ്-ഓട്ടോക്കാർ പറയുന്നു. പാർക്കിങ്ങിന് ഇടമില്ലാെത ജീവിതമാർഗം മുടങ്ങിയ സാഹചര്യത്തിൽ, പഞ്ചായത്ത് പരിഹാരമുണ്ടാക്കണമെന്നും എരുമലി ടൗണിലെ അനധികൃത നിർമാണ പ്രവർത്തനങ്ങൾക്കെതിരേ നടപടിയെടുക്കണമെന്നും ഓട്ടോറിക്ഷാ തൊഴിലാളികൾ ആവശ്യപ്പെടുന്നു.

error: Content is protected !!