ശബരിമല ദർശനത്തിനായി എരുമേലിയിൽ സ്പോട്ട് ബുക്കിങ് ആരംഭിച്ചു
ശബരിമല ദർശനത്തിനായി എരുമേലിയിൽ ആരംഭിച്ച സ്പോട്ട് ബുക്കിങ് സെന്റർ കോട്ടയം അഡീഷണൽ ജില്ലാ പോലീസ് മേധാവി എസ്.സുരേഷ് കുമാർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നു
എരുമേലി:ശബരിമല ദർശനത്തിനായി എരുമേലിയിൽ സ്പോട്ട് ബുക്കിങ് ആരംഭിച്ചു. ധർമശാസ്താ ക്ഷേത്ര ഗോപുരത്തിന് എതിർവശം പോലീസ് കൺട്രോൾ റൂമിന്റെ താഴത്തെ നിലയിലാണ് ബുക്കിങ് സൗകര്യം ക്രമീകരിച്ചിട്ടുള്ളത്. ആധാർ കാർഡ്, വോട്ടേഴ്സ് ഐ.ഡി., പാസ്പോർട്ട് എന്നിവയിലേതെങ്കിലും തിരിച്ചറിയൽ രേഖയായി വേണം. രണ്ട് ഡോസ് വാക്സിൻ എടുത്തതിന്റെ സർട്ടിഫിക്കറ്റോ 72 മണിക്കൂറിനുള്ളിലെടുത്ത ആർ.ടി.പി.സി.ആർ. നെഗറ്റീവ് സർട്ടിഫിക്കറ്റോ കരുതണം. സ്പോട്ട് ബുക്കിങ് സെന്റർ അഡീഷണൽ ജില്ലാ പോലീസ് മേധാവി എസ്.സുരേഷ് കുമാർ ഉദ്ഘാടനം ചെയ്തു. എരുമേലി എസ്.എച്ച്.ഒ. എം.മനോജ്, എസ്.ഐ. എം.എസ്.ഷിബു തുടങ്ങിയവർ പങ്കെടുത്തു.
വൃത്തിയുടെ മുഖമേകാൻ വിശുദ്ധിസേനയെത്തി
എരുമേലിയിൽ ശുചീകരണത്തിന് വിശുദ്ധിസേനയെത്തി. തമിഴ്നാട്ടിൽനിന്ന് 75 പേരാണ് എത്തിയിട്ടുള്ളത്. ആരോഗ്യ വകുപ്പിന്റെ മേൽനോട്ടത്തിലാണ് ശുചീകരണം. 25 പേർവീതം മൂന്ന് ഗ്രൂപ്പായാണ് ശുചീകരണം നടത്തുന്നത്. ഒരു ഹെൽത്ത് ഇൻസ്പെക്ടറും മൂന്ന് ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരും മേൽനോട്ടത്തിനുണ്ട്. വിശുദ്ധി സേനാംഗങ്ങൾക്ക് വേതനം, ഭക്ഷണം, താമസസൗകര്യങ്ങൾ തിരുവിതാംകൂർ ദേവസ്വം ബോർഡാണ് നൽകുന്നത്.