KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

ചിറക്കടവിൽ വീടുകയറി ആക്രമണം; രണ്ടുപേർക്ക് പരിക്ക്, മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പൊൻകുന്നം: ചിറക്കടവിൽ വീട്ടിൽകയറിയുള്ള ആക്രമണവുമായി ബന്ധപ്പെട്ട് പ്രതികളായ ഷാപ്പുടമയുൾപ്പെടെ അഞ്ചു പേർ അറസ്റ്റിൽ . ചിറക്കടവ് സ്വദേശികളായ ഷാപ്പുടമ പരിയാരത്ത് വിനോദ് (40), ഇളങ്ങുളം രണ്ടാം മൈൽ കുളക്കാത്ത് മോഹനൻ (56) ചിറക്കടവ് സ്വദേശി അനീഷ്(42), റോയി(45), ഹരി(45) എന്നിവരാണ് അറസ്റ്റിലായത്. ഇന്നലെ രാത്രി എട്ടു മണിയോടെയായിരുന്നു ആക്രമണം. വിനോദിന്റെ ഷാപ്പിൽ വെച്ചുണ്ടായ വാക്കു തർക്കമാണ് സംഭവത്തിനു പിന്നിലെന്ന്പോലീസ് പറയുന്നു.
ചിറക്കടവ് സെന്റർ ചെങ്ങാലിക്കുഴിയിൽ അഞ്ചനാട്ട് പ്രകാശ്(52), സുഹൃത്ത് വീട്ടുവേലിൽ പ്രമോദ്(48) എന്നിവർക്കാണു പരിക്കേറ്റത്. ഇരുവരെയും കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രകാശിന് കമ്പിവടി കൊണ്ട് തലയ്ക്കടിയേറ്റിട്ടുണ്ട്. പ്രമോദിന്റെ കാലിന് വെട്ടേറ്റതായും പോലീസ് പറഞ്ഞു. പൊൻകുന്നം സ്റ്റേഷൻ ഹൗസ് ഓഫീസർ സജിൻ ലൂയിസ് എസ്ഐ റ്റിജി രാജേഷ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതികളെ കസ്റ്റഡിയിൽ എടുത്തത്. വൈകുന്നേരം കോടതിയിൽ ഹാജരാക്കുെമെന്നു പോലീസ് അറിയിച്ചു.

error: Content is protected !!