അത്യാധുനിക സൗകര്യങ്ങളോടെ ജനതാ സൂപ്പര്‍ മാര്‍ക്കറ്റ് കാഞ്ഞിരപ്പള്ളിയിൽ 26 മുതൽ..
കാഞ്ഞിരപ്പള്ളി സർവീസ് സഹകരണ ബാങ്കിന്റെ വ്യാപാര വിഭാഗമായ ജനതാ ഡിപ്പാര്‍ട്ട്‌മെന്റ് സ്‌റ്റോർ ആധുനിക രീതിയില്‍ നവീകരിച്ച് ജനതാ സൂപ്പര്‍ മാര്‍ക്കറ്റ് എന്ന പേരില്‍, പുതുമയാർന്ന ഏറെ സൗകര്യങ്ങളോടെ നവംബർ 26 മുതല്‍ പ്രവർത്തനമാരംഭിക്കും.
വെള്ളിയാഴ്ച വൈകുന്നേരം നാലിന് ബാങ്ക് പ്രസിഡന്റ് കെ. ജോർജ് വർഗീസ് പൊട്ടംകുളത്തിന്റെ അധ്യക്ഷതയിൽ സഹകരണ രജിസ്‌ട്രേഷൻ മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം നിർവഹിക്കും.
കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷൻ മാർ ജോസ് പുളിക്കൽ അനുഗ്രഹപ്രഭാഷണം നടത്തും. ജനതാ ഹരിതം ചീഫ് വിപ്പ് ഡോ. എൻ. ജയരാജും ജനതാ മെഡിക്കൽസ് ആന്റോ ആന്റണി എംപിയും ഇന്ത്യൻ ബേക്കേഴ്‌സ് പൂഞ്ഞാർ എംഎൽഎ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കലും ജനതാ ഫിഷ് മാർട്ട് പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ. തങ്കപ്പനും ഉദ്ഘാടനം ചെയ്യും. ഭരണസമിതി അംഗമായും സഹകരണ ബാങ്ക് പ്രസിഡന്റായും 50 വര്‍ഷം പൂര്‍ത്തിയാക്കുന്ന കെ. ജോർജ് വർഗീസ് പൊട്ടംകുളത്തിനെ കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ. മാണി ആദരിക്കും.
സഹകരണ സംഘം ജോയിന്റ് രജിസ്ട്രാര്‍ എന്‍. അജിത്കുമാര്‍, സഹകരണ സംഘം ആഡിറ്റ് ഡയറക്ടര്‍ എസ്. ജയശ്രീ, കാഞ്ഞിരപ്പള്ളി സര്‍ക്കിള്‍ സഹകരണ യൂണിയന്‍ ചെയര്‍മാന്‍ പി. സതീശ്ചന്ദ്രന്‍നായര്‍, നൈനാര്‍ പള്ളി സെന്‍ട്രല്‍ ജമാഅത്ത് പ്രസിഡന്റ് പി.എം. അബ്ദുള്‍ സലാം, മധുര മീനാക്ഷി ക്ഷേത്രം പ്രസിഡന്റ് പി. ജീരാജ് എന്നിവര്‍ പ്രസംഗിക്കും. ജില്ലാ പഞ്ചായത്ത് മെംബര്‍ ജെസി ഷാജന്‍ സ്വാഗതവും ബാങ്ക് സെക്രട്ടറി ഷൈജു ഫ്രാന്‍സിസ് കുളക്കുടി നന്ദിയും പറയും.
ജനതാ ഫിഷ് മാര്‍ട്ട്, ജനതാ മെഡിക്കല്‍സ്, ജനതാ ഹരിതം, ഇന്ത്യന്‍ ബേക്‌സ് തുടങ്ങിയവയുടെ ശാഖകളും ഇതോടൊപ്പം തുറന്നു പ്രവര്‍ത്തിക്കും.
1938 ല്‍ പ്രവര്‍ത്തനമാരംഭിച്ച കാഞ്ഞിരപ്പള്ളി സര്‍വീസ് സഹകരണ ബാങ്കിന് വിഴിക്കിത്തോട്, കാളകെട്ടി, തന്പലക്കാട്, ആനക്കല്ല്, കാഞ്ഞിരപ്പള്ളി ടൗണ്‍ അടക്കം അഞ്ചു ശാഖകളുണ്ട്. 16226 അംഗങ്ങളും 2.92 കോടി രൂപ ഓഹരി മൂലധനവും 167 കോടി രൂപ നിക്ഷേപവും 92.36 കോടി രൂപ ബാക്കിനില്പ്പും 171 കോടി രൂപ പ്രവര്‍ത്തന മൂലധനവും ബാങ്കിനുണ്ട്.
ബാങ്കിനോടനുബന്ധിച്ച് 45 വര്‍ഷമായി പ്രവര്‍ത്തിച്ചുവരുന്ന ജനതാ ഡിപ്പാര്‍ട്ട്‌മെന്റ് സ്‌റ്റോറാണ് ‘ജനതാ സൂപ്പര്‍ മാര്‍ക്കറ്റ്’ എന്ന പേരില്‍ നവീകരിച്ച് പ്രവര്‍ത്തനം ആരംഭിക്കുന്നത്. പലചരക്ക്, പച്ചക്കറി, പഴവര്‍ഗങ്ങള്‍, മെഡിക്കല്‍സ്, ബേക്കറി, മീന്‍, ഇറച്ചി, പാല്‍, പാത്രങ്ങള്‍, സ്‌റ്റേഷനറി തുടങ്ങി എല്ലാ അവശ്യ വസ്തുക്കളും ഇവിടെ ലഭ്യമാണ്. രാവിലെ ഒന്പതു മുതല്‍ 7.30 വരെയും ഞായറാഴ്ചയും തുറന്നു പ്രവര്‍ത്തിക്കും.
നാട്ടിലെ ജനങ്ങള്‍ക്കാവശ്യമായ സാധനങ്ങള്‍ ന്യായമായ വിലയിലും ഗുണമേന്മയിലും കൃത്യമായ തൂക്കത്തിലും വിതരണം ചെയ്യുക എന്നതാണ് ജനതായില്‍ ആവിഷ്‌കരിച്ചിട്ടുള്ളതെന്ന് ബാങ്ക് പ്രസിഡന്റ് കെ. ജോര്‍ജ് വര്‍ഗീസ് പൊട്ടംകുളം, വൈസ് പ്രസിഡന്റ് സുനിജാ സുനില്‍ കൊന്നേത്തറയില്‍, ഭരണസമിതി അംഗങ്ങളായ ജോളി മടുക്കക്കുഴി, തോമസ് ജോസഫ് ഞള്ളത്തുവയലില്‍, ജോബ് കെ. വെട്ടം, ഫിലിപ്പ് നിക്കോളാസ് പള്ളിവാതുക്കല്‍, റ്റോജി വി. ജോര്‍ജ് വെട്ടിയാങ്കല്‍, സ്റ്റനിസ്ലാവോസ് വെട്ടിക്കാട്ട്, ജെസി ഷാജന്‍ മണ്ണംപ്ലാക്കല്‍, റാണി മാത്യു വാണിയപ്പുരയ്ക്കല്‍, മോഹനന്‍ ടി.ജെ. തെങ്ങണായില്‍, ബാങ്ക് സെക്രട്ടറി ഷൈജു ഫ്രാന്‍സിസ് കുളക്കുടി എന്നിവര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.