കാഞ്ഞിരപ്പള്ളി സർക്കാർ ജനറൽ ആശുപത്രിക്ക് ആന്റോ ആന്റണി എം പി ആധുനിക നിലവാരത്തിലുള്ള ആംബുലൻസ് അനുവദിച്ചു
കാഞ്ഞിരപ്പള്ളി സർക്കാർ ജനറൽ ആശുപത്രിക്ക് എം.പി കൊവിഡ് കെയർ ഫണ്ടിൽ നിന്നും അനുവദിച്ച ആധുനിക സജീകരണത്തോടു കൂടിയ അംബുലൻസിന്റെ താക്കോൽ ദാനം ആന്റോ ആന്റണി എം പി നിർവഹിച്ചു. കാഞ്ഞിരപ്പള്ളി, പൂഞ്ഞാർ നിയോജക മണ്ഡലത്തിൽ അഞ്ച് അംബുലൻസുകളാണ് എം.പി.ഫണ്ടിൽ നിന്നും അനുവദിച്ചിട്ടുള്ളത്.
കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയുടെ സമഗ്ര വികസനത്തിനാശൃമായ നടപടികൾ സ്വീകരിക്കുമെന്ന് ന്റോ ആന്റണി എം പി പറഞ്ഞു. എം.പിയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും ജനറൽ ആശുപത്രിക്ക് അനുവദിച്ച ആധുനിക സജീകരണങ്ങളുള്ള ആംബുലൻസിന്റെ താക്കോൽ ദാനം നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നുഅദ്ദേഹം. ആശുപത്രി സൂപ്രണ്ട് ഡോ എം.ശാന്തി താക്കോൽ ഏറ്റുവാങ്ങി.ചിറക്കടവ് പഞ്ചായത്ത് പ്രസിഡൻറ് സി.ആർ.ശ്രീകുമാർ അദ്ധൃക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം രവിന്ദ്രൻ നായർ, ആന്റണി മാർട്ടിൻ, അഭിലാഷ്ചന്ദ്രൻ , ജയകുമാർ കുറിഞ്ഞിയിൽ, മുണ്ടക്കയം സോമൻ, ലാജി തോമസ്, ആർ.എം.ഒ. ഡോ രേഖാ ശാലിനി,ഡോ.വൈ.എം. നൗഷാദ് മുതലായവർ പ്രസംഗിച്ചു.