KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

ബോബിനെ കാണാതായിട്ട് ഒരു വർഷം.. കണ്ടെത്തി തരണമെന്ന് ആവശ്യപ്പെട്ട് ഹേബിയസ് കോർപ്പസ് ഹർജിയുമായി ഭാര്യ ഹൈക്കോടതിയിൽ

കാഞ്ഞിരപ്പള്ളി : . 2020 നവംബർ 25 ന് കാണാതായ തന്റെ ഭർത്താവിനെ കണ്ടെത്തി തരുവാൻ പോലീസ് യാതൊരു നടപടിയും സ്വീകരിച്ചില്ല എന്ന പരാതിയുമായി ഭാര്യ ഹൈക്കോടതിയിൽ ഹേബിയസ് കോർപ്പസ് ഹർജി സമർപ്പിച്ചു . ചിറക്കടവ് താമരക്കുന്ന് സെന്റ് എഫ്രേംസ് ദേവാലയ ശുശ്രൂഷിയുടെ മകൻ ചിറക്കടവ് പേയ്ക്കൽ -ബോബിൻ (39) നെ കഴിഞ്ഞ വർഷം നവംബർ 25 മുതൽ കാണാതായത്. രാവിലെ ഏഴു മണിക്ക് ഞള്ളമറ്റത്തെ സ്വന്തം ബൈക്ക് വർക്ക് ഷോപ്പിൽ ചെന്നിട്ട് കോട്ടയത്തു പോയി സ്പെയർപാർട്സ് വാങ്ങിതിരികെ വരുമെന്ന് പറഞ്ഞു പോയ ബോബിൻ പിന്നീട് തിരിച്ചുവന്നില്ല . പിന്നീട് ബോബനെ കണ്ടതായി ആരും പറയുന്നുമില്ല.

ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും നല്ലത് മാത്രമേ യുവാവിനെ കുറിച്ച് പറയുവാനുള്ളൂ. ഞള്ളമറ്റം വയലിൽ നല്ലരീതിയിൽ ബൈക്ക് വർക്ക്ക്ഷോപ് നടത്തിക്കൊണ്ടിരുന്ന ബോബിൻ ( ജോസഫ് അപ്രേം -39 ) ന്റെ തിരോധാനം ഭാര്യ സൗമ്യക്കും ബന്ധു ജനങ്ങൾക്കും , സുഹൃത്തുക്കൾക്കും കാരണമെന്തെന്ന് മനസ്സിലാക്കാൻ കഴിയുന്നില്ല.മകൻ ജേഹാന്
10 മാസം മാത്രം പ്രായം ആയപ്പോഴാണ് ആണ് പിതാവ് ബോബിനെ കാണാതായത്.ഇപ്പോൾ കുഞ്ഞിന് ഒന്നേമുക്കാൽ വയസ്സ് പ്രായം.

സഹോദരൻ റോബിൻ കാണാതായ ദിവസം രാത്രി 7.30 ഓടെ കാഞ്ഞിരപ്പള്ളി പോലീസിൽ പരാതി നൽകിയിരുന്നു.ഇത് സംബന്ധിച്ച് ഒരു തവണ മാത്രമേ പോലീസ് വീട്ടിൽ അന്വേഷിച്ച് എത്തിയിട്ടുള്ളൂ. കണ്ണിൽ എണ്ണയൊഴിച്ച് ദിനരാത്രങ്ങൾ കാത്തിരുന്ന ഭാര്യ സൗമ്യയ്ക്ക് ഇനിയും തുപ്തികരമായ മറുപടി കൊടുക്കുവാൻ പോലീസിന് കഴിഞ്ഞിട്ടില്ല .ഇത് സംബന്ധിച്ച് കാഞ്ഞിരപ്പള്ളി ഡി-വൈ.എസ്.പി, യ്ക്ക് പരാതി നൽകിയെങ്കിലും ഫലമുണ്ടാകാതെ ഇരുന്നതിൽ യുവതി നീതിക്കായി ഹേബിയസ് കോർപ്പസ് ഹർജിയുമായി ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.

error: Content is protected !!