KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

സെന്റ് മേരീസ് റബേഴ്‌സിന്റെ സിഎസ്ആർ ഫണ്ടിൽ നിന്നും കാഞ്ഞിരപ്പള്ളി പഞ്ചായത്തിന് 23 ലക്ഷം രൂപ ധനസഹായം നല്‍കി

കാഞ്ഞിരപ്പള്ളി: സെന്റ് മേരീസ് റബേഴ്‌സിന്റെ സിഎസ്ആർ ഫണ്ടിൽ നിന്നും കാഞ്ഞിരപ്പള്ളി പഞ്ചായത്തിലെ ഒരോ വാര്‍ഡിലേക്കും ഒരു ലക്ഷം രൂപ വീതം ധനസഹായം നല്‍കി. പ്രളയ ദുരിത ബാധിതരായ ഒരു വാർഡിലെ നാലുപേര്‍ക്ക് വീതം 92 കുടുംബങ്ങള്‍ക്കായി 23 ലക്ഷം രൂപയാണ് വിതരണം ചെയ്തത്.

പ്രസിഡന്റ് കെ.ആർ. തങ്കപ്പൻ യോഗം ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് റോസമ്മ തോമസ് അധ്യക്ഷത വഹിച്ചു. സെന്റ് മേരീസ് ഗ്രൂപ്പ് പ്രതിനിധികളായ ജേക്കബ് തോമസ്, ടോം പി. മാത്യു, സ്റ്റാന്‍ഡിംഗ് കമ്മിറ്റി അംഗങ്ങളായ വി.എന്‍. രാജേഷ്, ബി.ആര്‍. അന്‍ഷാദ്, ശ്യാമള ഗംഗാധരന്‍, റിജോ വാളാന്തറ, പി.എ. ഷെമീര്‍ എന്നിവർ പ്രസംഗിച്ചു .

error: Content is protected !!