കൈകോർക്കാം വീടൊരുക്കാം.. എന്ന പദ്ധതിയുടെ ഭാഗമായി പിച്ചകപ്പള്ളിമേട് നിവാസികളുടെ പുനരധിവാസ പ്രവർത്തനങ്ങൾക്ക് തുടക്കമായി..

കാഞ്ഞിരപ്പള്ളി ചാരിറ്റബിൾ ഓർഗനൈസേഷന്റെ ആഭിമുഖ്യത്തിൽ ” കൈകോർക്കാം വീടൊരുക്കാം.. എന്ന പദ്ധതിയുടെ ഭാഗമായി ദുരന്തത്തിൽ വീടുകൾ നഷ്ടമായ പിച്ചകപ്പള്ളിമേട് നിവാസികളുടെ പുനരധിവാസ പ്രവർത്തനങ്ങളുടെ ഉദ്ഘാടനകർമ്മം കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്ത് പത്താം വാർഡ് മെമ്പറും പദ്ധതി ചെയർമാനുമായ അഡ്വ സുനിൽ തേനമ്മാക്കലിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ കേരള ഗവൺമെന്റ് ചീഫ് വീപ്പ് ഡോ. എൻ. ജയരാജ് നിർവഹിച്ചു.

ഫണ്ട് സമാഹരണ യജ്ഞം അടുത്ത ദിവസം തുടങ്ങാനിരിക്കെ 10 വീടിനുള്ള സ്ഥലം വാങ്ങി തന്ന സുമനസ്സുകളെ ആദരിക്കുന്ന ചടങ്ങിൽ വച്ച് അപ്രതീക്ഷിതമായി നെക്സ്റ്റ് ഗ്രൂപ്പ് എം.ഡി N.ജഹാംഗീർ രണ്ടു വീടുകൾക്കുള്ള തുക പൂർണമായി പ്രഖ്യാപിക്കുകയും, പദ്ധതിയിലേക്ക് സ്ഥലം വാങ്ങി തന്ന 10 സുമനസ്സുകളെ റിയൽ ബിസ്മി ഗ്രൂപ്പ് ചെയർമാൻ വി എ യൂസഫ് ആദരിക്കുകയും ചെയ്തു,

യോഗത്തിൽ കാഞ്ഞിരപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് കെ ആർ തങ്കപ്പൻ, ജില്ലാ പഞ്ചായത്ത് മെമ്പർ ജെസി ഷാജൻ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഷക്കീല നസീർ, നൂർ മസ്ജിദ് പ്രസിഡണ്ട് T. E.നാസറുദ്ദീൻ, ബഷീർ തേന്മാക്കൽ,പി പി അസീസ്, സെയ്ത് ചെറുകര,നാസർ മൗലവി, ഫിലിപ്പ് പള്ളിവാതുക്കൽ, കെ.എസ് ഷാനവാസ്, ഹാജി ഷാജഹാൻ തേനമ്മാക്കൽ, ഷിയാസ് മൗലവി, Adv.റഫീഖ് ഇസ്മായിൽ,മൻസൂർ മൗലവി, നജീബ് കാഞ്ഞിരപ്പള്ളി, ഷിബിലി തേന്മാക്കൽ, T S നിസു , ഷെമിർ നാച്ചിപറപ്പിൽ,അൻവർഷാ കോനാട്ട്പറമ്പിൽ, ഷീജ ഗോപിദാസ്, ഷെഫീഖ് തേനംമാക്കൽ, അബ്ദുൽ സലാം TE, ഷാജി അത്രച്ചേരിയിൽ തുടങ്ങിയവർ സംസാരിച്ചു

error: Content is protected !!