എരുമേലിയിൽ 26 ഇടത്തെ ലേലം നടത്തി

എരുമേലി∙ മണ്ഡല മകരവിളക്ക് സീസണിൽ എരുമേലിയിൽ താൽക്കാലിക വ്യാപാര സ്ഥാപനങ്ങൾക്കും മറ്റുമായി 26 സ്ഥലങ്ങളുടെ ലേലം ഇന്നലെ നടന്നു.  2 തവണ  ഇ ടെൻഡർ ക്ഷണിച്ചെങ്കിലും വ്യാപാരികളിൽ നിന്ന് വേണ്ടത്ര പ്രതികരണ ലഭിച്ചിരുന്നില്ല.  തുടർന്ന് തിരുവനന്തപുരത്തും  കഴിഞ്ഞയാഴ്ച  എരുമേലിയിലും ലേലം നടന്നു. ഇവയും വിജയിച്ചില്ല.  തുടർന്ന് അവസാന വട്ട ശ്രമമെന്ന നിലയിലാണ്  എരുമേലിയിൽ വീണ്ടും ലേലം നടത്തിയത്. 

ലേലത്തിൽ കരാറുകാർ പങ്കെടുത്തെങ്കിലും തുക കൂടുതലാണെന്നു ചൂണ്ടിക്കാട്ടി ചില ഇനങ്ങളുടെ ലേലം സ്വീകരിക്കാൻ ആരും തയാറായില്ല. ദേവസ്വം ബോർഡിന്റെ പാർക്കിങ് മൈതാനങ്ങൾ 14 ലക്ഷം രൂപയ്ക്കാണ് ഇത്തവണ പോയത്. ശുചിമുറി വാടകയ്ക്കു കൊടുക്കുന്നതിനുള്ള ലേലം 15 ലക്ഷത്തിനു നടന്നു. നാളികേരത്തിന്റെ ലേലവും കഴിഞ്ഞ വർഷത്തെക്കാൾ കൂടിയ തുകയായ 14 ലക്ഷത്തിനു പോയി. എന്നാൽ പേട്ടതുള്ളൽ മേളത്തിന്റെ ലേലം നടന്നില്ല.

കോവിഡ് കാലത്തിനു മുൻപ് 2019ൽ പാർക്കിങ് 35 ലക്ഷം, നാളികേരം 49.5 ലക്ഷം, ചെണ്ടമേളം 25 ലക്ഷം, സ്റ്റുഡിയോ  33 ലക്ഷം ശുചിമുറി 56 ലക്ഷം എന്നിങ്ങനെയാണു ലേലം നടന്നത്. കഴിഞ്ഞ കോവിഡ് കാലത്ത് പാർക്കിങ് മൈതാന ലേലം നടന്നത് കേവലം 1.80 ലക്ഷം രൂപയ്ക്കാണ്.

error: Content is protected !!