KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

കറിക്കാട്ടൂരിൽ കുറുക്കൻ ശല്യം

മണിമല: കറിക്കാട്ടൂർ പൂവത്തോലി ഭാഗങ്ങളിൽ കുറുക്കന്റെ ശല്യം വർധിക്കുന്നു. ആളുകളെയും കന്നുകാലികളെയും കുറുക്കൻ അക്രമിച്ചു. കഴിഞ്ഞദിവസം ളാനിതോട്ടത്തിൽ ജോഷി പശുവിനെ പുരയിടങ്ങിൽ തീറ്റുന്നതിനിടെ കുറുക്കൻ കടിച്ചു. ജോഷി ബഹളം വെച്ചയുടനെ ജോഷിക്കു നേരെയും തിരിഞ്ഞു. ഇതിനുമുൻപ് പൂവത്തോലി അമ്മനത്ത് രാജേന്ദ്രനെ കുറുക്കൻ കടിച്ചിരുന്നു. കടിയേറ്റ പശുവിന് പൊന്തൻപുഴ മൃഗാശുപത്രി അധികൃതർ ചികിത്സനൽകി. വിവരം പ്ലാച്ചേരി വനംവകുപ്പ് അധികൃതരെ അറിയിച്ചിട്ടുണ്ട്.

error: Content is protected !!