KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

ഒളിച്ചിരിപ്പുണ്ട് വളവ്; അപകടവും

ചിറക്കടവ്∙ പൊൻകുന്നം – പ്ലാച്ചേരി റോഡിൽ ചിറക്കടവ് എസ്ആർവി സ്കൂളിനു സമീപത്തെ വളവ് ഡ്രൈവർമാരുടെ പേടിസ്വപ്‌നമാകുന്നു. കുത്തനെയുള്ള ഇറക്കവും വീതിക്കുറവും വെളിച്ചമില്ലായ്മയുമാണ് കാരണം. റോഡ് നവീകരിച്ചപ്പോൾ വളവ് കൂടുതൽ വളഞ്ഞെന്നും നാട്ടുകാർ പറയുന്നു. തെക്കേത്തുകവലയിൽ നിന്നു റോഡിൽ പെട്ടെന്നാണു വളവ് കാണാനാവുക.  ഇവിടെ വാഹനങ്ങൾ നിയന്ത്രണം നഷ്ടപ്പെട്ടു റോഡിന്റെ വലതു ഭാഗത്തേക്ക് എത്തുന്നതായും എതിരെ വാഹനങ്ങൾ വരാത്തതിനാൽ മാത്രമാണ് അപകടം ഒഴിവാകുന്നതെന്നും സമീപത്തെ വ്യാപാരികൾ പറയുന്നു. 

ലോറി മറിഞ്ഞു 2 പേർക്ക്  പരുക്ക്

റാന്നിയിൽ നിന്നു റബർ തടിയുമായെത്തിയ ലോറി കഴിഞ്ഞ ദിവസം രാത്രി വളവിൽ നിയന്ത്രണം വിട്ടു മറിഞ്ഞു ഡ്രൈവർക്കും സഹായിക്കും പരുക്കേറ്റിരുന്നു. വടശ്ശേരിക്കര മാടമൺ പുതുപ്പറമ്പിൽ ശ്രീജിത്ത് (38), സഹായി ളാഹ സ്വദേശി സുജിത്ത് (42) എന്നിവർക്കാണു പരുക്കേറ്റത്. നാട്ടുകാരും അഗ്നിരക്ഷാസേനയുമെത്തി ലോറി വെട്ടിപ്പൊളിച്ചാണ് ഇരുവരെയും രക്ഷിച്ചത്.

error: Content is protected !!