KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

മുക്കൂട്ടുതറയിൽ വാഹനാപകടം : എരുമേലി പഞ്ചായത്ത് മെമ്പർ പ്രകാശ് പള്ളിക്കൂടം പരിക്കേറ്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ .

എരുമേലി : ഇന്ന് രാവിലെ മുക്കൂട്ടുതറയിൽ ഉണ്ടായ വാഹനാപകടത്തിൽ സാരമായി പരിക്കേറ്റ എരുമേലി പഞ്ചായത്ത് മെമ്പർ പ്രകാശ് പള്ളിക്കൂടത്തിനെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മുക്കൂട്ടുതറ കൊണ്ടാട്ട് പെട്രോൾ പമ്പിന് മുൻവശം പഞ്ചായത്തംഗം പ്രകാശ് പള്ളിക്കൂടം സഞ്ചരിച്ച ബൈക്കും എതിർ വശത്തുനിന്നും അമിതവേഗതയിൽ എത്തിയ പിക്കപ്പ് വാനും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു . നടുവിന് ഗുരുതരമായ പരുക്കേറ്റ പ്രകാശിനെ അടിയന്തര ഓപ്പറേഷന് വിധേയമാക്കി.

പരിക്കേറ്റ പ്രകാശിനെ ആദ്യം മുക്കൂട്ടുതറ അസ്സീസ്സി ആശുപത്രിയിലും, തുടർന്ന് കാഞ്ഞിരപ്പള്ളി മേരി ക്യുൻസ് ആശുപത്രിയിലും എത്തിച്ചെങ്കിലും, നടുവിനേറ്റ പരിക്ക് ഗുരുതരമായതിനാൽ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

error: Content is protected !!