പ്രൗഢ ഗംഭീര സദസ്സിൽ, ലളിതമായ ചടങ്ങുകളോടെ അറയ്ക്കല്‍ പിതാവിന്റെ എഴുപത്തി അഞ്ചാം ജന്മദിനം ആഘോഷിച്ചു ..
December 13, 2019
പ്രൗഢ ഗംഭീര സദസ്സിൽ, ലളിതമായ ചടങ്ങുകളോടെ അറയ്ക്കല്‍ പിതാവിന്റെ എഴുപത്തി അഞ്ചാം ജന്മദിനം ആഘോഷിച്ചു ..
കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി രൂപതയെ കഴിഞ്ഞ 18 വര്‍ഷങ്ങളായി സ്തുത്യര്‍ഹമായ രീതിയില്‍ നയിച്ചുകൊണ്ടിരിക്കുന്ന ബിഷപ്പ് മാര്‍ മാത്യു അറയ്ക്കല്‍ പിതാവിന്റെ എഴുപത്തി അഞ്ചാം പിറന്നാള്‍ വളരെ ലളിതമായി ആഘോഷിച്ചു. പ്രൗഢ ഗംഭീര സദസ്സിൽ, ലളിതമായ ചടങ്ങുകളോടെയാണ് അറയ്ക്കല്‍ പിതാവിന്റെ എഴുപത്തി അഞ്ചാം ജന്മദിനം ആഘോഷിച്ചത്.
മാര്‍ മാത്യു അറയ്ക്കലിന്റെ ഇത്തവണത്തെ ജന്മദിനത്തിന് ഒരു പ്രതേകതയുണ്ടായിരുന്നു . അറയ്ക്കല്‍ പിതാവ് കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷന്‍ എന്ന പദവിയില്‍ നിന്നും ഔദ്യോഗികമായി വിരമിക്കുന്നതിന്റെ മുന്‍പുള്ള ജന്മദിനമാണ് കഴിഞ്ഞുപോയത് . അടുത്തമാസം പിതാവ് ഔദ്യോഗിക പദവിയില്‍ നിന്നും വിരമിക്കുകയാണ്. ഇതുസംബന്ധിച്ച കത്ത് അദ്ദേഹം സഭാ നേതൃത്വത്തിന് നല്‍കി കഴിഞ്ഞു. കാഞ്ഞിരപ്പള്ളിയുടെ സാമുദായിക സാംസ്‌കാരിക രംഗങ്ങളില്‍ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച മാര്‍ മാത്യു അറയ്ക്കല്‍ കഠിനാധ്വാനം കൊണ്ടും കര്‍മ്മശേഷി കൊണ്ടും സംഘടനാപാടവം കൊണ്ടും കൊയ്‌തെടുത്ത നേട്ടങ്ങള്‍ നിരവധിയാണ്.
പ്രത്യേക പരിപാടികൾ ഇല്ലാതായിരുന്നു പിതാവിന്റെ പിറന്നാൾ ആഘോഷം. മാർ അറയ്ക്കൽ രാവിലെ മൈനർ സെമിനാരിയിൽ വിശുദ്ധ കുർബാന അർപ്പിച്ചു. തുടർന്ന് രാവിലെ മുതൽ സന്ദർശകരെ സ്വീകരിച്ചു.
ജന്മദിനത്തിൽ പിതാവിന് ഹൃദയംഗമമായ പ്രാര്‍ത്ഥനാശംസകള്‍ നേരാന്‍ സാമുദായിക, സാംസ്‌ക്കാരിക, രാഷ്ട്രിയ നേതാക്കളടക്കം അനേകരെത്തി. മുന്‍ രാജ്യസഭാ ഉപാധ്യക്ഷന്‍ പി.ജെ.കര്യന്‍, ചങ്ങനാശേരി അതിരൂപത സഹായമെത്രാൻ ബിഷപ്പ് മാര്‍ തോമസ് തറയില്‍, ആന്റോ ആന്റണി എം.പി, മുൻ എം. പി. ഫ്രാൻസിസ് ജോർജ്, എം.എല്‍.എ മാരായ പി.ജെ. ജോസഫ്, ഡോ.എന്‍ ജയരാജ്, പി.സി ജോര്‍ജ്, മാണി സി.കാപ്പന്‍, റോഷി അഗസ്റ്റിന്‍ എന്നിവര്‍ നേരിട്ടെത്തി ആശംസകള്‍ നേര്‍ന്നു.
മൂന്‍ കേന്ദ്ര മന്ത്രിമാരായ അല്‍ഫോന്‍സ് കണ്ണന്താനം, പി.സി.തോമസ്, മുന്‍ എം.എല്‍ മാരായ വി.എന്‍ വാസവന്‍, ജോര്‍ജ് ജെ.മാത്യൂ, പി.സി ജോസഫ്, കെ.ജെ തോമസ്, ഇൻഫാം ദേശീയ സെക്രട്ടറി ജനറൽ അഡ്വ. വി.സി. സെബാസ്റ്റ്യൻ, ഇൻഫാം സംസ്ഥാന ഡയറക്ടർ ഫാ. ജോസ് മോനിപ്പള്ളി, മുന്‍ വൈസ് ചാന്‍സിലര്‍ സിറിയക് തോമസ് തുടങ്ങിയവരും ആശംസകള്‍ നേര്‍ന്നു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സെബാസ്റ്റിയന്‍ കുളത്തുങ്കല്‍, കോട്ടയം അതിരുപത വികാരി ജനറാള്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട്, മുന്‍ കേന്ദ്ര ന്യൂനപക്ഷ കമ്മീഷനംഗം വി.വി അഗസ്റ്റിന്‍, സീറോ മലബാര്‍ സഭാ അല്‍മായ കമ്മീഷന്‍ സെക്രട്ടറി അഡ്വ. ജോസ് വിതയത്തില്‍, അഡ്വ. തോമസ് കുന്നപ്പള്ളി, ടോമി കല്ലാനി, ഐ.എന്‍.ടിയു.സി സംസ്ഥാന പ്രസിഡന്റ് ചന്ദ്രശേഖര്‍, അഡ്വ. ജോയി തോമസ്, അഡ്വ. സാജന്‍ കുന്നത്ത്, അഡ്വക്കേറ്റ് പി. ഷാനവാസ്, ഡോ. റൂബിൾ രാജ്, ഡിജോ കാപ്പൻ, അഡ്വ. ജോയി തോമസ്, സാബു വി. മാത്യു, അഡ്വ നോബിൾ മാത്യു ജോസ് ടോം, ജോർജ് കുട്ടി ആഗസ്തി, തോമസ് കട്ടക്കൻ, ഡയസ് കോക്കാട്ട്, റോയ് കപ്പലുമാക്കൽ, ബീന ജോബി, മംഗളം മാനേജിങ് ഡയറക്ടർ സാജൻ വർഗീസ്, രാഷ്ട്രദീപിക ലിമിറ്റിഡ് മാനേജിംഗ് ഡയറക്ടർ ഫാ. മാത്യു ചന്ദ്രൻകുന്നേൽ, കാഞ്ഞിരപ്പള്ളി പഞ്ചായത്ത് പ്രസിഡണ്ട് ഷക്കീല നസീർ, മറ്റു ത്രിതല പഞ്ചായത്ത് പ്രസിഡന്റുമാർ, മെംബർമാർ, വൈദികർ, സന്യസ്തർ, വിവിധ പ്രൊവിഷ്യൻ സുപ്പീരിയർമാർ, കലാ സാംസ്‌ക്കാരിക പ്രവര്‍ത്തകര്‍, പോലീസ് ഉദ്യോഗസ്ഥർ, വിവിധ രാഷ്ട്രീയ, സാമുദായിക നേതാക്കൾ തുടങ്ങിയവർ ആശംസകൾ നേരാനെത്തിയിരുന്നു
വിവിധ കേന്ദ്ര, സംസ്ഥാന മന്ത്രിമാരും, കര്‍ദ്ദീനാള്‍മാരും, മെത്രാന്‍മാരും, മറ്റ് നേതാക്കളും ഫോണ്‍ മുഖേന അദ്ദേഹത്തിന് ആശംസകൾ അർപ്പിച്ചു .
ആശംസകൾ നേരുവാൻ ചൊവ്വാഴ്ച ഉച്ചയോടെ എത്തിയവർ പിതാവിനൊപ്പമിരുന്ന് ഉച്ചഭക്ഷണത്തിൽ പങ്കുചേർന്നു. ഏലക്ക മാലയണിച്ചു ബിഷപ്പ് മാര്‍ ജോസ് പുളിക്കലൽ അറക്കല്‍ പിതാവിന് എല്ലാ പിറന്നാള്‍ മംഗളങ്ങളും നേര്‍ന്നു.. തുടർന്ന് പിറന്നാൾ കേക്ക് മുറിച്ചു പിതാവ് എല്ലാവർക്കുമൊപ്പം പിറന്നാൾ സന്തോഷം പങ്കിട്ടു.
കോട്ടയം, ഇടുക്കി , പത്തനംതിട്ട ജില്ലകളിലായി രണ്ടു ലക്ഷത്തിലധികം വിശ്വാസികളുള്ള കാഞ്ഞിരപ്പള്ളി രൂപതയുടെ ബിഷപ്പായ മാര്‍ മാത്യൂ അറയ്ക്കല്‍, രൂപതയുടെ കീഴിൽ പ്രവർത്തിക്കുന്ന നാലു കോളേജുകൾ , 17 ഹയർ സെക്കന്ററി സ്കൂളുകൾ , 36 ഹൈസ്കൂളുകൾ ഉൾപെടെ 150 ഓളം വിദ്യാഭ്യസ സ്ഥാപനങ്ങൾ , 16 ആശുപത്രികൾ , നാല് നഴ്സിംഗ് സ്കൂളുകൾ , അറുപതിലേറെ അഗതി മന്ദിരങ്ങൾ എന്നിവയുടെ ഇടയനാണ് .
കാഞ്ഞിരപ്പള്ളി മേഖലയുടെ അദൃശ്യ ശ്കതി സ്രോതസ്സായി വർത്തിച്ചിരുന്ന, മനുഷ്യ സ്നേഹിയും, കാരുണ്യവാനും, ദീർഘദർശിയും, കഠിനാധ്വാനിയുമായ മാര്‍ മാത്യൂ അറക്കൽ പിതാവ് ഔദ്യോഗിക പദവിയിൽ നിന്നും വിരമിക്കുന്നതോടെ നാട് പെട്ടെന്ന് അനാഥമായ പ്രതീതിയിലാണെന്നാണ് പലരും പ്രതികരിച്ചത്. ഏതു പ്രതിസന്ധി ഘട്ടത്തിലും ജാതിമതഭേതമന്യേ ആർക്കും സഹായത്തിനായി ആശ്രയിക്കാവുന്ന, പകരം വയ്ക്കുവാനില്ലാത്ത തരത്തിലുള്ള ഒരു വലിയ ശക്തികേന്ദ്രമാണ് പിതാവ് വിരമിക്കുന്നതോടെ കാഞ്ഞിരപ്പള്ളിക്കാർക്കു നഷ്ടമാവുന്നത്. കേന്ദ്ര, സംസ്ഥാന ഭരണ സംവിധാനങ്ങളിൽ നിർണായക സ്വാധീനമുള്ള മാർ മാത്യു അറക്കൽ, കാഞ്ഞിരപ്പള്ളി മേഖലയുടെ ഉന്നമനത്തിനായി വിവിധ പ്രൊജെക്ടുകൾ കൊണ്ടുവരികയും അവ വിജയകരമായി നടപ്പിലാക്കുകയും ചെയ്തിട്ടുണ്ട് . പീരുമേടിന്റെ ഉന്നമനത്തിനായി അദ്ദഹം നടത്തിയ സേവന പ്രവർത്തനങ്ങൾ ശ്ലാഘനീയങ്ങളാണ് .
കാഞ്ഞിരപ്പള്ളിയുടെ ചരിത്രത്തിൽ സുവർണ ലിപികളിൽ എഴുതിച്ചേർക്കേണ്ട ഒരു പേരാണ് ബിഷപ്പ് മാര്‍ മാത്യൂ അറക്കൽ എന്നുള്ളത് എന്നതിൽ ആർക്കും സംശയമുണ്ടാകുവാനിടയില്ല.
പ്രൗഢ ഗംഭീര സദസ്സിൽ, ലളിതമായ ചടങ്ങുകളോടെ അറയ്ക്കല്‍ പിതാവിന്റെ എഴുപത്തി അഞ്ചാം ജന്മദിനം ആഘോഷിച്ചു ..
കാഞ്ഞിരപ്പള്ളി രൂപതയെ കഴിഞ്ഞ 18 വര്‍ഷങ്ങളായി സ്തുത്യര്‍ഹമായ രീതിയില്‍ നയിച്ചുകൊണ്ടിരിക്കുന്ന ബിഷപ്പ് മാര്‍ മാത്യു അറയ്ക്കല്‍ പിതാവിന്റെ എഴുപത്തി അഞ്ചാം പിറന്നാള്‍ പ്രൗഢ ഗംഭീര സദസ്സിൽ, ലളിതമായ ചടങ്ങുകളോടെ ആഘോഷിച്ചു . ജന്മദിനത്തിൽ പിതാവിന് ഹൃദയംഗമമായ പ്രാര്‍ത്ഥനാശംസകള്‍ നേരാന്‍ സാമുദായിക, സാംസ്‌ക്കാരിക, രാഷ്ട്രിയ നേതാക്കളടക്കം അനേകരെത്തിയിരുന്നു.