KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

“പൊൻവീണേ എന്നുള്ളിൽ.. ” അഞ്ജിതയും മന്നയും ചേർന്ന് പാടിയ അതിമനോഹര ഗാനം ..

December 21, 2019 

“പൊൻവീണേ എന്നുള്ളിൽ.. ” അഞ്ജിതയും മന്നയും ചേർന്ന് പാടിയ അതിമനോഹര ഗാനം .. 

“പൊൻവീണേ എന്നുള്ളിൽ.. ” ആനക്കല്ല് സെന്റ് ആന്റണിസ് പബ്ലിക് സ്കൂളിലെ ആനിവേഴ്സറിക്ക് കുരുന്നു സംഗീത പ്രതിഭകളായ അഞ്ജിത ദേവും മന്നാ എൽസ ജോസും ചേർന്നുപാടിയ ഒരു അതിമനോഹര ഗാനം.. 

പ്രേക്ഷകരുടെ ഹൃദയം കവർന്ന ആ മനോഹര ഗാനം പാടിയ കൊച്ചുമിടുക്കികളെ ചീഫ് ഗസ്റ്റ് കാസർഗോഡ് ജില്ലാ കളക്ടർ ശ്രീ ഡി. സജിത്ത് ബാബു IAS പ്രത്യേകം അഭിനന്ദിച്ചു. കേരള പ്ലാസ്റ്റിക് വിരുദ്ധ മിഷൻ കേരളത്തിലെ തെരെഞ്ഞെടുത്ത ഏഴ് വിദ്യാലയങ്ങളിലെ വിദ്യാർത്ഥികളെ കൊണ്ട് ആലാപനം നടത്തിയ പ്ലാസ്റ്റിക് വിരുദ്ധ സന്ദേശ ഗാനം പാടുവാൻ തെരെഞ്ഞെടുത്തവരിൽ അഞ്ജിതയും മന്നയും ഉണ്ടായിരുന്നുവെന്നത് സ്കൂളിന് മാത്രമല്ല നാടിനു മുഴുവനും അഭിമാനമാണ്. അവർ പാടിയ പ്ലാസ്റ്റിക് വിരുദ്ധ സന്ദേശ ഗാനം പോണ്ടിച്ചേരി ഗവർണർ കിരൺ ബേദി അവിടെയുള്ള എല്ലാ സ്കൂളുകളിലും സർക്കാർ ഓഫിസുകളിലും ദിവസവും കേൾപ്പിക്കാറുണ്ട് . അഞ്ജിതയുടെയും മന്നയുടെയും അതിമനോഹര സ്വരമാധുര്യം ഈ ഗാനത്തിലൂടെ ഇവിടെ ആസ്വദിക്കാം..


		
error: Content is protected !!