ഇനി കാഞ്ഞിരപ്പള്ളിയുടെ സ്വന്തം ജൈവകാലിത്തീറ്റ വിപണിയിൽ.. ‘കാഡ്‌കോ സമ്പുഷ്ടി ’യുടെ വിപണന ഉദ്ഘാടനം 17-ന്

കാഞ്ഞിരപ്പള്ളി: കർഷകരുടെ കൂട്ടായ്മയായ കാഞ്ഞിരപ്പള്ളി അഗ്രികൾച്ചറൽ ആൻഡ് ഡെയറി പ്രൊഡ്യൂസർ കമ്പനി (കാഡ്‌കോ) ജൈവകാലിത്തീറ്റ വിപണയിലിറക്കുന്നു. പുതിയ സമീകൃത കാലിത്തീറ്റയായ കാഡ്‌കോ സമ്പുഷ്ടിയുടെ വിപണന ഉദ്ഘാടനം 17-ന് ജലവിഭവമന്ത്രി റോഷി അഗസ്റ്റിൻ നിർവഹിക്കും.

ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് അധ്യക്ഷത വഹിക്കും. ക്ഷീരമേഖലയിലെ ബഹുമുഖ പ്രതിഭകളെ ജോസ് കെ. മാണി എം.പി. ആദരിക്കും. ആന്റോ ആന്റണി എം.പി. മുഖ്യപ്രഭാഷണം നടത്തും. നവീകരിച്ച മാഞ്ഞൂക്കുളത്തെ ഹെഡ് ഓഫീസ് മന്ദിരം സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ. ഉദ്ഘാടനം ചെയ്യും.

കാഞ്ഞിരപ്പള്ളി കേന്ദ്രമാക്കി 2016 മുതൽ നബാർഡിന്റെ സഹായത്തോടെ പ്രവർത്തിക്കുന്ന കർഷകകൂട്ടായ്മയാണ് കാഡ്‌കോ. പാലിന്റെ ഗുണനിലവാരത്തിനും കന്നുകാലികളുടെ നല്ല ആരോഗ്യത്തിനും പ്രത്യുത്‌പാദനത്തിനും ഉതകുന്ന രീതിയിൽ വികസിപ്പിച്ചെടുത്ത കാലിത്തീറ്റയാണ് കാഡ്‌കോ സമ്പുഷ്ടിയെന്ന് കാഡ്‌കോ ഭരണസമിതിയംഗങ്ങൾ പറഞ്ഞു. കാഡ്‌കോ ചെയർമാൻ ജോസ് സി. കലൂർ, ഭരണസമിതിയംഗങ്ങളായ ജോളി മടുക്കക്കുഴി, ഷാജി പാമ്പൂരി, ബേബി ഉറുമ്പുകാട്ട്, ജോജി വാളിപ്ലാക്കൽ, കമ്പനി സി.ഇ.ഒ. അൻവർ കുമ്പിളുവേലിൽ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.

error: Content is protected !!