KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

യാത്രക്കാരായ സ്ത്രീകൾക്ക് നമസ്ക്കരിക്കുവാൻ കാഞ്ഞിരപ്പള്ളിയിൽ സൗകര്യമൊരുങ്ങുന്നു

കാഞ്ഞിരപ്പള്ളി : യാത്രക്കാരായ സ്ത്രീകൾ ക്ക് നമസ്ക്കരിക്കുവാൻ സൗകര്യമൊരുക്കി കാഞ്ഞിരപ്പള്ളി നൈനാർ പള്ളി കവാടത്തിൽ പുതുതായി പണിതീർത്ത മസ്ജിദുൽ ഖദീജ ഡിസംബർ 17 ന് വൈകുന്നേരം അഞ്ചിന് നൈനാർ പള്ളി ജമാഅത്ത് പ്രസിഡണ്ട് ഹാജി പി എം അബ്ദുൽ സലാം പാറയ്ക്കൽ വഖഫ് ബോർഡിന് കൈമാറും.

നൈനാർ പള്ളി ചീഫ് ഇമാം ഇഅ് ജാസുൽ കൗസരി മസ്ജിദ് ഉദ്‌ഘാടനം ചെയ്യും. പാളയം പള്ളി ചീഫ് ഇമാം ഡോ. വി പി സുഹൈബ് മാലവി മുഖ്യപ്രഭാഷണം നടത്തും. മുൻ ജമാഅത്ത് പ്രസിഡണ്ട് ഹാജി പി എം മീരാണ്ണൻ സംഭാവന ചെയ്ത സ്ഥലത്ത് ഇദേഹത്തിന്റെ മകനും ഇപ്പോഴത്തെ പ്രസിഡണ്ടുമായ അബ്ദുൽ മേൽനോട്ടത്തിലാണ് ഈ പള്ളി നിർമ്മിച്ചത്.

error: Content is protected !!