ഇരുപത്തിയാറാം മൈൽ – പുൽകുന്ന് – വണ്ടൻപാറ റോഡ് പൊതുജനങ്ങൾക്കായി തുറന്നു കൊടുത്തു. കാഞ്ഞിരപ്പള്ളിയ്ക്ക് പുതിയൊരു ബൈപാസ്സിന് തുടക്കമായി ..

കാഞ്ഞിരപ്പള്ളി : ആന്റോ ആന്റണി എം.പിയുടെ ശ്രമഫലമായി പി.എം.ജി.എസ് .വൈ പദ്ധതിയിൽ പെടുത്തി 2.54 കോടി രൂപ ചെലവഴിച്ച് 2.5 കിലോമീറ്റർ ദൂരത്തിൽ അന്താരാഷ്ട്ര നിലവാരത്തിൽ നിർമ്മാണം പൂർത്തീകരിച്ച ഇരുപത്തിയാറാം മൈൽ – പുൽകുന്ന് – വണ്ടൻപാറ റോഡ് പൊതുജനങ്ങൾക്കായി തുറന്നു കൊടുത്തു.

കാഞ്ഞിരപ്പള്ളിയിൽ രൂക്ഷമായ ഗതാഗത കുരുക്കുണ്ടാകുന്ന സമയങ്ങളിൽ ടൗണിൽ പ്രവേശിക്കാതെ എരുമേലി, മുണ്ടക്കയം ഭാഗങ്ങളിൽ നിന്നും ഈരാറ്റുപേട്ട ഭാഗത്തേക്കുള്ള യാത്രക്കാർക്ക് ഈ റോഡ് ബൈപ്പാസായി ഉപയോഗിക്കാൻ കഴിയും. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എയുടെ അധ്യക്ഷതയിൽ ആന്റോ ആന്റണി എം.പി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിത രതീഷ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോണിക്കുട്ടി മഠത്തിനകം, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ജോളി മടുക്കക്കുഴി, വിമല ജോസഫ്,നിർമ്മാണ കമ്മിറ്റി കൺവീനർ വക്കച്ചൻ അട്ടാറുമാക്കൽ, ഗ്രാമപഞ്ചായത്തംഗങ്ങളായ പി.എ.ഷെമീർ, ഡയസ് കോക്കാട്ട്,, സുനിൽ തേനംമാക്കൽ, ജിജി ഫിലിപ്പ്, ഷാലമ്മ ജെയിംസ്, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ തോമസ് ജോസഫ്, തോമസ് കട്ടയ്ക്കൽ, പി.എം.സൈനുൽ ആബിദീൻ, സിബി നമ്പുടാകം, സി.പി.ഹംസ,ബിനു ഡോമിനിക്ക്, ജോളി ഡോമിനിക്ക്, പി.എം.ജി എസ്.വൈ എക്സിക്യൂട്ടീവ് എഞ്ചിനീയർ സുമ.പി.സുരേന്ദ്രൻ എന്നിവർ പ്രസംഗിച്ചു. റോഡിന് മൈക്കിൾ ജോസഫ് കരിപ്പാപറമ്പിൽ റോഡ് എന്ന് നാമകരണം ചെയ്തു.ചടങ്ങിൽ ഫണ്ട് അനുവദിച്ച ആന്റോ ആന്റണി എം.പി, നിർമ്മാണ കമ്മറ്റി കൺവീനർ വക്കച്ചൻ അട്ടാറുമാക്കൽ, അസി.എഞ്ചിനിയർ ജിത്തു എന്നിവരെ ആദരിച്ചു.

error: Content is protected !!