KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

പ്രതിഭകൾക്കും സ്‌കൂളിനും എം.എൽ.എ.പുരസ്‌കാരം

എരുമേലി: എസ്.എസ്.എൽ.സി., പ്ലസ് ടു പരീക്ഷകളിൽ ഫുൾ എ പ്ലസ് നേടിയ വിദ്യാർഥികൾക്കും നൂറുശതമാനം വിജയം കരസ്ഥമാക്കിയ സ്‌കൂളുകൾക്കും സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ.യുടെ പ്രതിഭാ പുരസ്‌കാരം. കനകപ്പലം എം.ടി.എച്ച്.എസ്., എരുമേലി ദേവസ്വം എച്ച്.എസ്., വാവർ മെമ്മോറിയൽ സ്‌കൂൾ, ഏയ്ഞ്ചൽവാലി സെന്റ് മേരീസ്, കണമല സാന്തോം, മുട്ടപ്പള്ളി തിരുവള്ളുവർ സ്‌കൂളുകൾക്കാണ് പുരസ്‌കാരങ്ങൾ നൽകിയത്. 

പഞ്ചായത്ത് തലത്തിൽ കനകപ്പലം സ്‌കൂളിൽ നടന്ന ഉദ്ഘാടന ചടങ്ങിൽ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് തങ്കമ്മ ജോർജുകുട്ടി അധ്യക്ഷത വഹിച്ചു. വിവിധ സ്‌കൂളുകളിൽ നടന്ന ചടങ്ങിൽ ടി.എസ്. കൃഷ്ണകുമാർ, നാസർ പനച്ചി, സുനിമോൾ, മറിയാമ്മ സണ്ണി, സഖറിയാ ഡോമിനിക് ചെമ്പകത്തുങ്കൽ, ജോബി ഡോമിനിക്ക് ചെമ്പകത്തുങ്കൽ, സുശീൽകുമാർ, ജെയ്‌സൺ കുന്നത്ത്പുരയിടം, സിബി കൊറ്റനല്ലൂർ, പ്രഥമാധ്യാപകർ, പി.ടി.എ. ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു.

error: Content is protected !!