പാവത്താൻമാർക്ക് പറ്റിയ പണിയല്ല എംഎൽഎ പദവി .. കാഞ്ഞിരപ്പള്ളി ബൈപ്പാസ് നിർമ്മാണത്തിലെ മെല്ലപ്പോക്കിനെ വിമർശിച്ചുകൊണ്ട്‌ പിസി ജോർജ്‌ നടത്തിയ പ്രസംഗം ..

കാഞ്ഞിരപ്പള്ളി : 2007-2008 കാലഘട്ടത്തിൽ തുടക്കം കുറിച്ച കാഞ്ഞിരപ്പള്ളി ബൈപ്പാസ് പദ്ധതി പതിനാല് വർഷം പിന്നിടുമ്പോളും എങ്ങുമെത്താതെ നിൽക്കുന്ന ഘട്ടത്തിൽ, പ്രശ്നങ്ങളുടെമേൽ ഉറക്കം നടിക്കുന നിലവിലെ ജനപ്രതിനിധിയ്ക്കുള്ള ഉണർത്തുപാട്ടാണ്‌ ജനപക്ഷം നടത്തുന്ന ധർണയെന്ന് ജനപക്ഷം നേതാവ് പിസി ജോർജ് പറഞ്ഞു. മുഹമ്മദ് റിയാസിനെ പോലെ പ്രഗത്ഭനായ ഒരു മന്ത്രിയുമുണ്ടായിട്ടും, അദ്ദേഹത്തെ ബോധ്യപ്പെടുത്തി കാഞ്ഞിരപ്പള്ളിയുടെ അടിയന്തിര ആവശ്യമായ ബൈപാസ് നിർമ്മാണം ആരംഭിക്കുവാൻ സാധിക്കാത്തത് ജനപ്രതിനിധിയ്ക്ക് പറ്റിയ വീഴ്ചയെണെന്നും അദ്ദേഹം പറഞ്ഞു. പാവത്താൻമാർക്ക് പറ്റിയ പണിയല്ല എംഎൽഎ പദവിയെന്നും പിസി ജോർജ്‌ പറഞ്ഞു. കാഞ്ഞിരപ്പള്ളിയിൽ ജനപക്ഷം നടത്തിയ ധർണ ഉദ്‌ഘാടനം ചെയ്തുകൊണ്ട് പിസി ജോർജ് നടത്തിയ പ്രസംഗത്തിലെ പ്രസക്ത ഭാഗങ്ങൾ കാണുക :

error: Content is protected !!