എരുമേലി ചന്ദനക്കുടം ഉത്സവം തിങ്കളാഴ്ച: ഘോഷയാത്രയുടെ രാത്രി ഒരുമണിയോടെ സമാപിക്കും.

എരുമേലി: കോവിഡ് നിയന്ത്രണങ്ങളുടെ സാഹചര്യത്തിൽ തിങ്കളാഴ്ച നടക്കുന്ന ചന്ദനക്കുടം ഘോഷയാത്രയുടെ സമയം വെട്ടിക്കുറച്ചു.
മുൻകാലങ്ങളിൽ വൈകീട്ട് 6.30-ഓടെ തുടങ്ങിയിരുന്ന ഘോഷയാത്ര വിവിധപ്രദേശങ്ങളിലെ സ്വീകരണങ്ങൾക്ക് ശേഷം പിറ്റേന്ന് പുലർച്ചെ മൂന്നുമണിയോടെ ആയിരുന്നു മസ്ജിദിൽ തിരികെയെത്തി സമാപിക്കുന്നത്. ഇക്കുറി തിങ്കളാഴ്ച രാത്രി 7.30-നാണ് ഘോഷയാത്ര മസ്ജിദിൽ നിന്നും തുടങ്ങുന്നത്. ചൊവ്വാഴ്ച പുലർച്ചെ ഒരുമണിയോടെ സമാപിക്കും.

ഘോഷയാത്ര സ്വീകരണസ്ഥലങ്ങളും സമയവും :

• ചരള-8.00.

• ചരള പള്ളി-8.15.

• സ്വകാര്യ ബസ്‌സ്‌റ്റാൻഡ് ജങ്ഷൻ -9.15.

• പേട്ട ശാസ്താക്ഷേത്രം-10.15.

• എരുമേലി ടൗൺ -10.45.

• ധർമശാസ്താക്ഷേത്രം-11.15.

• ചെമ്പകത്തുങ്കൽ മൈതാനം-11.30.

• പോലീസ് സ്‌റ്റേഷൻ ജങ്ഷൻ -11.45.

• കെ.എസ്.ആർ .ടി.സി.ജങ്ഷൻ – 12.00.

• ടി.ബി. റോഡ് മാർക്കറ്റ് ജങ്ഷൻ – 12.15

• സെന്റ് തോമസ് സ്‌കൂൾ ജങ്ഷൻ – 12.30.

• വിലങ്ങുപാറ- 12.45.

• പള്ളി അങ്കണത്തിൽ സമാപനം- 1.00.

error: Content is protected !!