കാഞ്ഞിരപ്പള്ളിയിലെ കുടിവെള്ളക്ഷാമത്തിന് ശാശ്വത പരിഹാരം – മന്ത്രി റോഷി അഗസ്റ്റിൻ
കാഞ്ഞിരപ്പള്ളി : മേഖലയിലെ കുടിവെള്ളക്ഷാമം രൂക്ഷമായ സ്ഥലങ്ങളിൽ മേജർ കുടിവെള്ള പദ്ധതികൾ നടപ്പിലാക്കിയും, കോളനി പ്രദേശങ്ങളിൽ മഴവെള്ളം കൂടുതല്‍ സംഭരിച്ച് ഉപയോഗിക്കുന്നതിനാവശ്യമായ മഴവെള്ള സംഭരണികളും നൽകിക്കൊണ്ടും കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലത്തിലെ കുടിവെള്ള ക്ഷാമത്തിന് ശാശ്വതമായ പരിഹാരം കാണുമെന്ന് ജലവിഭവവകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ അഭിപ്രായപ്പെട്ടു. കാഞ്ഞിരപ്പള്ളിയിലെ പ്രമുഖ വ്യാപാരിയും കാഞ്ഞിരപ്പള്ളി സർവീസ് സഹകരണ ബാങ്ക് മുൻ പ്രസിഡന്‍റുമായ കെ. ജെ. ചാക്കോ കുന്നത്തിന്‍റെ ഫോട്ടോ അനാഛാദനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ബാങ്ക് പ്രസിഡന്റ് കെ. ജോർജ് വർഗീസ് പൊട്ടംകുളം അധ്യക്ഷത വഹിച്ച യോഗത്തിൽ ഗവ. ചീഫ് വിപ്പ് ഡോ. എൻ.ജയരാജ് എം.എൽ.എ. ജനത സൂപ്പർ മാർക്കറ്റിലെ ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഉദ്‌ഘാടനം നിർവഹിച്ചു.
അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ., കെ.ജെ. ചാക്കോ അനുസ്മരണപ്രഭാഷണം നടത്തി.
ജില്ലാ പഞ്ചായത്ത് അംഗം ജെസ്സി ഷാജന്‍, ബ്ലോക്ക് പഞ്ചായത്തംഗം ജോളി മടുക്കകുഴി, അസി. ജോയിന്‍റ് രജിസ്ട്രാര്‍ ഷമീര്‍ വി. മുഹമ്മദ്, സെന്‍ട്രല്‍ ബാങ്ക് പ്രസിഡന്‍റ് റ്റി.എസ് രാജന്‍, മീനച്ചില്‍ കാര്‍ഷിക ഗ്രാമവികസന ബാങ്ക് പ്രസിഡന്റ് കെ.പി. ജോസഫ്, വ്യാപാരി വ്യവസായി ഏകോപനസമിതി പ്രസിഡന്‍റ് ബെന്നിച്ചന്‍ കട്ടന്‍ചിറ, ബാങ്ക് ഭരണസമിതിയംഗങ്ങളായ തോമസുകുട്ടി ഞള്ളത്തുവയലില്‍, ജോബ് കെ. വെട്ടം, റ്റോജി വെട്ടിയാങ്കല്‍, സ്റ്റനി സ്ലാവോസ് വെട്ടിക്കാട്ട്, ഫിലിപ്പ് പള്ളിവാതുക്കല്‍, മോഹനന്‍ റ്റി.ജെ., സുനിജ സുനില്‍, റാണി മാത്യു, ബാങ്ക് സെക്രട്ടറി ഷൈജു കെ. ഫ്രാന്‍സിസ് തുടങ്ങിയവര്‍ സംസാരിച്ചു.