സെർവർ തകരാർ : കാഞ്ഞിരപ്പള്ളി താലൂക്കിലെ റേഷൻ കടകളുടെ പ്രവർത്തനം ഉച്ച കഴിഞ്ഞ് 3:30 മുതൽ വൈകിട്ട് 6:30 വരെ മാത്രം.

ration shop

കാഞ്ഞിരപ്പള്ളി : സെർവർ തകരാർ മൂലം റേഷന്‍ വിതരണം തടസ്സപ്പെടുന്നത് പതിവായതൊടെ, തകരാറുകൾ പരിഹരിയ്ക്കുന്നതിനായി 2022 ജനുവരി 13 മുതൽ 18 വരെ കാഞ്ഞിരപ്പള്ളി താലൂക്കിലെ റേഷൻ കടകൾ ഉച്ചയ്ക്ക് ശേഷം 3.30 പി.എം മുതൽ 6.30 പി.എം വരെ മാത്രം പ്രവര്‍ത്തിയ്ക്കുന്നതായിരിയ്ക്കും എന്ന് താലൂക്ക് സപ്ലൈ ആഫീസര്‍ റ്റി.ജി സത്യപാൽ അറിയിച്ചു..

പുതിയ സമയക്രമത്തോട് പൊതുജനങ്ങൾ സഹകരിയ്ക്കണമെന്ന് സപ്ലൈ ആഫീസർ അഭ്യര്‍ത്ഥിച്ചു. സെർവർ തകരാർ പരിഹരിച്ച ശേഷം പഴയ സമയക്രമം പുന:സ്ഥാപിയ്ക്കുന്നതാണ് എന്നും അദ്ദേഹം അറിയിച്ചു .

error: Content is protected !!