KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

ഹിന്ദു ഐക്യവേദി പൊൻകുന്നത്ത് പ്രതിഷേധ പ്രകടനം നടത്തി

പൊൻകുന്നം: ഹിന്ദുഐക്യവേദി പൊൻകുന്നത്ത് പ്രതിഷേധ പ്രകടനം നടത്തി. മതഭീകരത, അക്രമങ്ങൾ, സംസ്ഥാന സർക്കാരിന്റെ പ്രീണന നയങ്ങൾ എന്നിവയിൽ പ്രതിഷേധിച്ചായിരുന്നു സമരം. പൊൻകുന്നം ശാന്തി ആശുപത്രി ജങ്ഷനിൽ നിന്നാരംഭിച്ച പ്രതിഷേധ പ്രകടനം ടൗൺ ചുറ്റി രാജേന്ദ്രമൈതാനത്ത് സമാപിച്ചു.

ഹിന്ദുഐക്യവേദി സംസ്ഥാന ജനറൽസെക്രട്ടറി ഇ.എസ്. ബിജു, ബി.എം.എസ്. ജില്ലാപ്രസിഡന്റ് വി.എസ്. പ്രസാദ്, ന്യൂനപക്ഷ മോർച്ച ദേശീയ വൈസ് പ്രസിഡന്റ് നോബിൾ മാത്യു, ആർ.എസ്.എസ്. പൊൻകുന്നം ജില്ലാകാര്യവാഹ് വി.ആർ. രതീഷ്, ബി.ജെ.പി. മധ്യമേഖല വൈസ് പ്രസിഡന്റ് വി.എൻ. മനോജ്, ബാലഗോകുലം ജില്ലാ അധ്യക്ഷൻ ടി.ജി. പ്രദീപ് തുടങ്ങിയവർ നേതൃത്വം നൽകി.

error: Content is protected !!