എരുമേലി – മുണ്ടക്കയം റോഡിൽ അപകടം തുടർകഥ .. പുലിക്കുന്നിൽ തീർത്ഥാടക വാഹനം നിയന്ത്രണം തെറ്റി ബൈക്കിൽ ഇടിച്ചു.

എരുമേലി : അമിത വേഗം മൂലം വീണ്ടും എരുമേലി – മുണ്ടക്കയം റോഡിൽ അപകടം തുടർക്കഥയാകുന്നു. മുന്നിലുള്ള വാഹനത്തെ മറികടക്കാൻ വേഗത്തിൽ പാഞ്ഞ തീർത്ഥാടക വാഹനം നിയന്ത്രണം തെറ്റി ബൈക്കിൽ ഇടിച്ചാണ് അപകടം. കഴിഞ്ഞ ദിവസം തീർത്ഥാടക ബസുകൾ ഇടിച്ച് അപകടമുണ്ടായ അമരാവതിക്കടുത്ത് പുലിക്കുന്ന് ജങ്ഷനിലാണ് ബുധനാഴ്ച രാവിലെ ഏഴ് മണിയോടെ അപകടമുണ്ടായത്. ബൈക്കിൽ യാത്ര ചെയ്ത എരുമേലി എലിവാലിക്കര സ്വദേശി തട്ടാരുപറമ്പിൽ റിയാസ് (27) നാണ് പരിക്കേറ്റത്. ഇയാളെ മുണ്ടക്കയം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ആന്ധ്രാപ്രദേശിൽ നിന്നും ശബരിമലയിലേക്ക് പോവുകയായിരുന്ന അയ്യപ്പഭക്തർ സഞ്ചരിച്ച ഇന്നോവ കാർ ആണ് ബൈക്ക് യാത്രികനെ ഇടിച്ചുവീഴ്ത്തിയത്. അപകടത്തിൽ ബൈക്ക് യാത്രികന് വാരിയെല്ലുകൾക്ക് പരിക്കേറ്റെന്ന് ഡോക്ടർ അറിയിച്ചു. തീർത്ഥാടക ബസുകൾ ഇടിച്ചത് ഉൾപ്പെടെ ഒട്ടേറെ അപകടങ്ങളാണ് ഈ പാതയിൽ കഴിഞ്ഞ ദിവസങ്ങളിലായി സംഭവിച്ചത്. അമിത വേഗമാണ് അപകടങ്ങൾക്ക് കാരണമായത്. വേഗ നിയന്ത്രണം നടപ്പിലാക്കി അപകട സാധ്യത കുറയ്ക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

error: Content is protected !!