KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

ഇളങ്ങുളത്ത് വീടിനു തീപിടിച്ചു. നാട്ടുകാരും ഫയർഫോഴ്‌സും ചേർന്ന് തീയണച്ചു

പൊൻകുന്നം : ഇളങ്ങുളത്ത് വിടിനു തീ പിടിച്ച് നാശനഷ്ടം . ഇളങ്ങുളം ക്ഷേത്രത്തിനു സമീപം വടക്കേ മഠത്തിൽ പത്മാവതിയമ്മയുടെ ഉടമസ്ഥതയിലുള്ള വാടക വീടിന്റെ അടുക്കള ഷെഡിനാണ് തീപിടിച്ചത്. 2.15 നായിരുന്നു സംഭവം. ഓടിക്കൂടിയ നാട്ടുകാരും ഫയർഫോഴ്സും ചേർന്ന് തീയണച്ചു. തമിഴ്നാട് സ്വദേശികളായ മേസ്തിരിമാരാണ് വാടക വീട്ടിൽ താമസിക്കുന്നത്. ഇവർ രാവിലെ വിറകടുപ്പിൽ ഭക്ഷണം പാചകം ചെയ്ത ശേഷം എട്ടുമണിയോടെ പണി സൈറ്റുകളിലേയ്ക്ക് പോയിരിക്കുകയായിരുന്നു. ഉണക്കാൻ വച്ചിരുന്ന വിറകിലേയ്ക്ക് തീ കയറി പടർന്നതായിരിക്കാം അപകടത്തിന് കാരണം എന്ന് അനുമാനിക്കുന്നു.

ഷെഡിന്റെ മുകളിൽ മേഞ്ഞിരുന്ന ഹാസ്ബറ്റാസ് ഷീറ്റുകളും അടക്കളയിലുണ്ടായിരുന്നവയും കത്തിനശിച്ചു. 5000 രൂപയുടെ നാശനഷ്ടമാണ് കരുതുന്നത്. ഷെഡിനോടു ചേർന്നുള്ള വാർക്ക കെട്ടിടത്തിലേയ്ക്ക് തീപടരാതിരുന്നതിനാൽ കൂടുതൽ നാശനഷ്ടമുണ്ടായില്ല.

error: Content is protected !!