കിണറ്റിൽ വീണയാളെ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി

കൂരാലി: ചുറ്റുമതിലില്ലാത്ത കിണർ മൂടിയിട്ട വലയിലെ കരിയില തൂത്തു വൃത്തിയാക്കുന്നതിനിടെ പാലത്തടി ഒടിഞ്ഞ് കിണറ്റിൽ വീണയാളെ കാഞ്ഞിരപ്പള്ളിയിൽ നിന്നെത്തിയ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി. പനമറ്റം തേക്കുംതോട്ടത്തിൽ ഭാഗത്ത് ഇടത്തൊള്ളിൽ കെ.മനോജ്‌(49) ആണ് ഞായറാഴ്ച അഞ്ചുമണിയോടെ കിണറ്റിൽവീണത്.

ചുറ്റുമതിലില്ലാതെ തറനിരപ്പിലാണ് കിണർ. 25 അടിയോളം ആഴമുള്ള കിണറ്റിൽ മൂന്നടിവെള്ളം മാത്രമാണുണ്ടായിരുന്നത്.

അതിനാൽ, അടിത്തട്ടിൽ ദേഹമിടിച്ചാണ് മനോജിന് പരിക്കേറ്റത്. അഗ്നിരക്ഷാസേനാംഗങ്ങൾ കിണറ്റിലിറങ്ങി വലയിലാക്കിയാണ് മനോജിനെ കരയ്ക്കെത്തിച്ചത്.

സാരമായി പരിക്കേറ്റ ഇദ്ദേഹത്തെ കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. കൈകാലുകൾക്ക് സാരമായി പരിക്കേറ്റ ഇദ്ദേഹത്തിന്റെ നട്ടെല്ലിനും ക്ഷതമേറ്റു.

error: Content is protected !!