KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

കോവിഡ് വീണ്ടും പിടിവിട്ട് കുതിക്കുന്നു .. മമ്മൂട്ടിയ്ക്കും, ആന്റോ ആന്റണിയ്ക്കും കോവിഡ്

കാഞ്ഞിരപ്പള്ളി : കേരളത്തിൽ 18,123 പേർക്കുകൂടി പുതിയതായി കോവിഡ് ബാധിച്ചു, ടിപിആർ 30 കടന്നു. കോട്ടയം ജില്ലയിൽ 1,377 പേർക്ക് പുതിയതായി രോഗബാധ സ്ഥിരീകരിച്ചു. സിനിമാ താരം മെഗാസ്റ്റാർ മമ്മൂട്ടി, പത്തനംതിട്ട എംപി ആന്റോ ആന്റണി എന്നിവർക്കും ഇന്ന് കോവിഡ് സ്ഥിരീകരിച്ചു. ആന്റോ ആന്റണിയെ തിരുവല്ല ബിലീവേഴ്സ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കൊച്ചിയിൽ പുരോഗമിക്കുന്ന സിബിഐ അഞ്ചാം ഭാഗത്തിന്റെ ചിത്രീകരണത്തിന്റെ ഇടയിലാണ് മമ്മൂട്ടി രോഗബാധിതനായത് . ഷൂട്ടിങ് രണ്ടാഴ്ചത്തേക്ക് നിർത്തി വച്ചു. ഇന്നലെ രാത്രി നേരിയ ജലദോഷവും തൊണ്ട വേദനയും അനുഭവപ്പെട്ടതിന് പിന്നാലെ നടത്തിയ പരിശോധനയിലാണ് താരത്തിന് കോവിഡ് സ്ഥിരീകരിച്ചത്. തുടർന്ന് നടത്തിയ ആരോഗ്യ പരിശോധനയിൽ പൂർണ ആരോഗ്യവാനാണെന്നും ഡോക്ടർമാർ വ്യക്തമാക്കി.

തനിക്ക് കൊവിഡ് 19 പോസിറ്റീവ് ആണെന്ന് ആന്റോ ആന്റണി സോഷ്യൽ മീഡിയയിലൂടെ അറിയിച്ചു. തിരുവല്ല ബിലീവേഴ്സ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അടുത്ത ഒരാഴ്ചത്തേക്കുള്ള എല്ലാ ഔദ്യോഗിക പരിപാടികളും റദ്ദ് ചെയ്തതായി ആന്റോ ആന്റണി അറിയിച്ചു.

error: Content is protected !!