കാഞ്ഞിരപ്പള്ളി മേരീക്വീൻസ് മിഷൻ ആശുപത്രിയിൽ കോവിഡ് രോഗികൾക്കുള്ള പ്രത്യേക ഒ.പി വിഭാഗം തിങ്കളാഴ്ച മുതൽ
കാഞ്ഞിരപ്പളളി: മേരീക്വീൻസ് മിഷൻ ആശുപത്രിയിൽ കോവിഡ് രോഗികൾക്കുള്ള പ്രത്യേക ഒ.പി വിഭാഗം തിങ്കളാഴ്ച മുതൽ ശനിയാഴ്ച വരെ എല്ലാ ദിവസവും ഉച്ച കഴിഞ്ഞു 02 മണി മുതൽ വൈകിട്ട് 05 മണി വരെ പ്രവർത്തിക്കുമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. തിരക്ക് ഒഴിവാക്കുന്നതിന്റെ ഭാഗമായി കോവിഡ് ഒ.പി സേവനം ഉപയോഗപ്പെടുത്തുന്നവർ 82810 01025 എന്ന നമ്പറിൽ ബന്ധപ്പെട്ടു മുൻകൂർ ബുക്കിംഗ് സൗകര്യം നിർബന്ധമായും ഉപയോഗപ്പെടുത്തണം.
കോവിഡ് നിർണ്ണയ പരിശോധന, കോവീഷിൽഡ് വാക്‌സിനേഷൻ സൗകര്യം, അർഹരായവർക്ക് കരുതൽ ഡോസ് വാക്‌സിനേഷൻ സൗകര്യം, കിടത്തിച്ചികിത്സ, വീഡിയോ, ടെലി കൺസൽട്ടേഷൻ സേവനം, ഹോം കെയർ സേവനം തുടങ്ങികോവിഡ് ചികിത്സയിലെ പുതുമാർഗങ്ങളായ ആന്റിബോഡി കോക്ക്ടെയിൽ ചികിത്സ, ആൻ്റിവൈറൽ മരുന്നുകൾ എന്നിവയും മേരീക്വീൻസ് ആശുപത്രിയിൽ ലഭ്യമാകും
മറ്റ് രോഗികൾക്ക് ആശുപത്രിയിൽ വളരെ കുറഞ്ഞ സമയം മാത്രം ചിലവഴിക്കത്തക്ക രീതിയിൽ എല്ലാ ഒ.പി വിഭാഗങ്ങളിലും മുൻകൂർ ബുക്കിംഗ് സൗകര്യം ലഭ്യമാക്കിയിട്ടുണ്ട്. ഫോൺ കോൾ വഴി ഒ.പി ബുക്ക് ചെയ്യുവാൻ മേരീക്വീൻസ് കാൾ സെന്റർ സംവിധാനം ഉപയോഗപ്പെടുത്താം. (ഫോൺ: 04828201300, 8281262626) വാട്ട്സ് ആപ്പ് വഴിയും (9495225974) ഒ.പി സേവനം ബുക്ക് ചെയ്യാവുന്നതാണ്. കോവിഡ് നെഗറ്റീവ് ആയവർക്കായി പോസ്റ്റ് കോവിഡ് ക്ലിനിക്കും മേരീക്വീൻസ് ആശുപത്രിയിൽ പ്രവർത്തനസജ്ജമാക്കിയിട്ടുണ്ട്