കാഞ്ഞിരപ്പള്ളി ബ്ലോക്കിലെ റോഡുകൾ നവീകരിക്കും : ബ്ലോക്ക് പഞ്ചായത്ത്

കാഞ്ഞിരപ്പള്ളി: ബ്ലോക്കിനുകീഴിലെ ആറുമീറ്റർ വീതിയിലുള്ള എല്ലാ റോഡുകളും നവീകരിക്കും. അടുത്ത നാലുവർഷംകൊണ്ട് റോഡ് നവീകരിക്കാനാണ് ലക്ഷ്യമിടുന്നത്. മണ്ണാറക്കയം ഡിവിഷനിലെ റോഡുകളുടെ നവീകരണം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിത രതീഷ് ഉദ്ഘാടനംചെയ്തു.

ബ്ലോക്കിനുകീഴിൽ വരുന്ന ഏഴ് പഞ്ചായത്തിലെയും മുഴുവൻ റോഡുകളുടെയും നവീകരണം പൂർത്തീകരിക്കാൻ 14-ാം പഞ്ചവത്സരപദ്ധതിയിൽ രൂപംനൽകിയതായി പ്രസിഡന്റ് പറഞ്ഞു. 60 ലക്ഷം രൂപയാണ് റോഡുകളുടെ നവീകരണത്തിനായി നീക്കിവെച്ചിരിക്കുന്നത്. ബ്ലോക്ക് പഞ്ചായത്തംഗം ജോളി മടുക്കക്കുഴി അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം ജെസി ഷാജൻ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സാജൻ കുന്നത്ത്, ബ്ലോക്ക് പഞ്ചായത്തംഗം ഷക്കീല നസീർ, വാർഡംഗങ്ങളായ വി.പി.രാജൻ, നിസ സലീം തുടങ്ങിയവർ പ്രസംഗിച്ചു

error: Content is protected !!