പൂഞ്ഞാറിൽ 9.39 കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾ
എംഎല്‍എ ഫണ്ട്, സിഎംഎല്‍ആര്‍ആര്‍പി, റീബില്‍ഡ് കേരള എന്നീ പദ്ധതികളില്‍ ഉള്‍പ്പെടുത്തി പൂഞ്ഞാര്‍ നിയോജക മണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളില്‍ വിവിധ പദ്ധതികള്‍ നടപ്പിലാക്കി വരുന്നതായി സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ എംഎൽഎ അറിയിച്ചു.
ഈരാറ്റുപേട്ട മുനിസിപ്പാലിറ്റി, പൂഞ്ഞാര്‍, പൂഞ്ഞാര്‍ തെക്കേക്കര, തീക്കോയി, തിടനാട് എന്നീ പഞ്ചായത്തുകളിലുമായി 9.39 കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്കാണു തുക അനുവദിച്ചത്.
വട്ടക്കയം-വാഴമറ്റം റോഡ് സൈഡ് കോണ്‍ക്രീറ്റിംഗ് (1.5 ലക്ഷം), പത്താഴപ്പടി അങ്കണവാടിക്ക് ചുറ്റുമതിലും മറ്റ് അനുബന്ധപ്രവര്‍ത്തനങ്ങളും (1.5 ലക്ഷം), മുത്താരംകുന്ന്-കൊട്ടുകാപ്പള്ളി റോഡ് കോണ്‍ക്രീറ്റിംഗ് (1.5 ലക്ഷം), മൈലാടി-കീഴേടം റോഡ് കോണ്‍ക്രീറ്റിംഗ് (2 ലക്ഷം), കാരക്കാട് കാടാപുരം-മുക്കോലിപ്പറമ്പ് റോഡ് സംരക്ഷണഭിത്തി (2 ലക്ഷം), ആനിപ്പടി-പുത്തന്‍പുരയ്ക്കല്‍ റോഡ് കോണ്‍ക്രീറ്റിംഗ് (2 ലക്ഷം), കല്ലോലിപ്പറമ്പ് റോഡ് കോണ്‍ക്രീറ്റിംഗ് (2 ലക്ഷം), പുള്ളോലില്‍-കാപ്പിരിപ്പറമ്പ് റോഡ് കോണ്‍ക്രീറ്റിംഗ് (2.5 ലക്ഷം), നടയ്ക്കല്‍-സഫാ നഗര്‍ റോഡ് പുനരുദ്ധാരണം (3 ലക്ഷം), പാണംതോട്-വേലംതോട് റോഡ് കോണ്‍ക്രീറ്റിംഗ് (3 ലക്ഷം), മന്തക്കുന്ന്-മുഹയിദീൻ പള്ളി റോഡ് കോണ്‍ക്രീറ്റിംഗ് (3 ലക്ഷം), അരുവിത്തുറ പള്ളി ജംഗ്ഷനില്‍ വെയിറ്റിംഗ് ഷെഡ് നിര്‍മാണം (4.9 ലക്ഷം), ഈരാറ്റുപേട്ട മുനിസിപ്പാലിറ്റി ഒന്നാംവാര്‍ഡില്‍ ജനകീയ ജലസേചന പദ്ധതി (10 ലക്ഷം), നടക്കല്‍ ഈലക്കയം പമ്പ് ഹൗസ് റോഡ് (10 ലക്ഷം), ഈരാറ്റുപേട്ട ഗവ. ഹയര്‍ സെക്കൻഡറി സ്കൂള്‍ കവാടം നിര്‍മാണം (10 ലക്ഷം), ഈലക്കയം-മാതാക്കല്‍ ആസാദ് നഗര്‍ റോഡ് നവീകരണം (15 ലക്ഷം), 18-ാം വാര്‍ഡില്‍ അബ്ദുള്‍ റഹ്മാന് റോഡ് കോണ്‍ക്രീറ്റ്, സംരക്ഷണഭിത്തി നിര്‍മാണം (20 ലക്ഷം), കെഎസ്ആര്‍ടിസി-ജവാന് റോഡ് ടാറിംഗ് (30 ലക്ഷം), പോലീസ് സ്റ്റേഷന്-വാക്കാപറമ്പ്-പാറത്തോട് റോഡ് നിര്‍മാണം (30 ലക്ഷം), ഈലക്കയം-ആസാദ് നഗര്‍-മാതാക്കല്‍ റോഡ് നിര്‍മാണം (35 ലക്ഷം), നടയ്ക്കല്‍-കൊല്ലംകണ്ടം (നടയ്ക്കല്‍ കൊട്ടുകാപ്പള്ളി ) റോഡ് പുനരുദ്ധാരണം (50 ലക്ഷം), കാരക്കാട് റോഡ് പുനരുദ്ധാരണം, മുണ്ടകപ്പറമ്പ് റോഡ് പുനരുദ്ധാരണം, തടവനാല്‍ റോഡ് പുനരുദ്ധാരണം എന്നിങ്ങനെ തുക അനുവദിച്ചു.
പെരിങ്ങുളം സെന്റ് അഗസ്റ്റിന് എച്ച്എസ്എസിന് കംപ്യൂട്ടര്‍ രണ്ട് എണ്ണം (80,000 രൂപ), മലയിഞ്ചിപ്പാറ സെന്റ് ജോസഫ് സ്കൂള്‍ റോഡ് ടാറിംഗ് (3 ലക്ഷം), മുരിങ്ങപ്പുറം-കണിയാപ്പാറ റോഡ് പുനരുദ്ധാരണം (4.9 ലക്ഷം), ഈറ്റക്കുന്ന് ഭാഗത്ത് പഞ്ചായത്ത് സ്റ്റേഡിയം പുനരുദ്ധാരണം (10 ലക്ഷം), അടിവാരം-മണ്ണുങ്കല്‍-കൈപ്പള്ളി റോഡ് കോണ്‍ക്രീറ്റ് (14 ലക്ഷം), പെരിങ്ങളം-പച്ചിക്കല്‍ റോഡ് കോണ്‍ക്രീറ്റിംഗ് (15 ലക്ഷം), കൈപ്പള്ളി-മഠം റോഡില്‍ മുട്ടം തോടിന് കുറുകെ തെക്കേക്കടവ് ഭാഗത്ത് പാലം നിര്‍മാണം (20 ലക്ഷം), കുന്നോന്നി-തകടി റോഡ് പുനരുദ്ധാരണം (18.11 ലക്ഷം), കുന്നോന്നി-സ്കൂള്‍പടി-ആറാട്ടുകടവ്-അമ്പലംപടി റോഡ് പുനരുദ്ധാരണം (4.9 ലക്ഷം), ആലുംതറ-തുമ്പാറ-കല്ലുവാപ്പുഴ റോഡ് കോണ്‍ക്രീറ്റിംഗ് (20 ലക്ഷം), പൂഞ്ഞാര്‍-ചേരിമല-തീക്കോയി റോഡ് റീ ടാറിംഗ് (25 ലക്ഷം), കൂട്ടക്കല്ല്-പെരുങ്കുന്നുമലവാഴേക്കാട് റോഡ് ടാറിംഗും മറ്റനുബന്ധ പ്രവൃത്തികളും (50 ലക്ഷം), അടിവാരം-പച്ചിക്കല്‍-പെരിങ്ങളം പാലവും റോഡും നിര്‍മാണം (99 ലക്ഷം), പാതാമ്പുഴ-പാണക്കത്തടം റോഡ് കോൺക്രീറ്റിംഗ് (10 ലക്ഷം), പൂഞ്ഞാര്‍ സെന്റ് ജോസഫ് യുപി സ്കൂളിന് രണ്ടു കംപ്യൂട്ടര്‍ (75,000 രൂപ), കയ്യാനിക്കടവ്-ആരാംപുളി കുടിവെള്ള പദ്ധതി (3 ലക്ഷം), പൂഞ്ഞാര്‍ എസ്എംവി ഹൈസ്കൂളിന് പാചകപ്പുര നിര്‍മാണം (10 ലക്ഷം), പൂഞ്ഞാര്‍ ഗ്രാമപഞ്ചായത്ത് ഓഫീസ് കെട്ടിടനിര്‍മാണം (75 ലക്ഷം), ഈരാറ്റുപേട്ട ഫയര്‍ സ്റ്റേഷന് ഗാരേജ് നിര്‍മാണവും അനുബന്ധ സൗകര്യങ്ങളും (85 ലക്ഷം), മണിയംകുന്ന്-കൊലത്താപ്പാറ റോഡ് ടാറിംഗ് (10 ലക്ഷം), വളതൂക്ക്-വാഴേക്കാട്-ചേന്നാട് റോഡ് ടാറിംഗ് (30 ലക്ഷം), തീക്കോയി സെന്റ് മേരീസ് എച്ച്എസ്എസിൽ കംപ്യൂട്ടർ 4 എണ്ണം (2 ലക്ഷം), ഞണ്ടുകല്ല്-തേവരുപാറ റോഡ് സൈഡ് കോണ്‍ക്രീറ്റിംഗ് (1.50 ലക്ഷം), തീക്കോയി പള്ളിവാതില്‍ ജംഗ്ഷനില്‍ ഹൈമാസ്റ്റ് ലൈറ്റ് (1.87 ലക്ഷം), വഴിക്കടവ്-കുരിശുമല ജംഗ്ഷനില്‍ ഹൈമാസ്റ്റ് ലൈറ്റ് (1.87 ലക്ഷം), പള്ളിവാതില്‍-ഡിസിഎംആര്‍ റോഡ് കോണ്‍ക്രീറ്റിംഗ് (2 ലക്ഷം), മാവടി ജംഗ്ഷന് ബസ് കാത്തിരിപ്പുകേന്ദ്രം (4 ലക്ഷം), വെള്ളികുളം സെന്റ് ആന്റണീസ് ഹൈസ്കൂളിൽ പാചകപ്പുര നിര്‍മാണം (4.98 ലക്ഷം), മംഗളഗിരി ജംഗ്ഷന് കലുങ്ക് നിര്‍മാണം (6.6 ലക്ഷം), ചാത്തപ്പുഴ തോടിന് കുറുകെ പാലം നിര്‍മാണം (15 ലക്ഷം), കാരികാട് ടോപ്പ് വാച്ച് ടവര്‍ നിര്‍മാണ പൂര്‍ത്തീകരണം (30 ലക്ഷം), മാവടി-നെടുങ്ങാഴി-ഒറ്റയീട്ടി റോഡ് കോണ്‍ക്രീറ്റിംഗ്, ടാറിംഗ് (10 ലക്ഷം), അമ്പാറനിരപ്പേല്‍ ജംഗ്ഷനില്‍ ഹൈമാസ്റ്റ് ലൈറ്റ് (1.87 ലക്ഷം), ചേരാനി-പടിഞ്ഞാറ്റുമല റോഡ് കോണ്‍ക്രീറ്റിംഗ് (2 ലക്ഷം), പടിഞ്ഞാറെ പിണ്ണാക്കനാട് റോഡ് കോണ്‍ക്രീറ്റിംഗ് (2 ലക്ഷം), വാരിയാനിക്കാട്-നവോദയനഗര്‍ റോഡ് പുനരുദ്ധാരണം (3 ലക്ഷം), മൈലാടി-അംബേദ്കര്‍ കോളനി-ചാണകക്കുളം റോഡ് പുനരുദ്ധാരണം (4.9 ലക്ഷം), ചിറ്റാറ്റുമുന്നിയില് ചിറ്റാറിന് കുറുകെ നടപ്പാലം നിര്‍മാണം (7.9 ലക്ഷം), ചെമ്മലമറ്റം-കല്ലറങ്ങാട്-പൂവത്തോട് റോഡ് പുനരുദ്ധാരണം (20 ലക്ഷം), നാട്ടുകാരത്തില്‍ കടവില്‍ പാലം (50 ലക്ഷം), പാക്കയം-വെട്ടിക്കുളം-താന്നിക്കാട് റോഡ് കോണ്‍ക്രീറ്റിംഗ് (10 ലക്ഷം), ചെമ്മലമറ്റം-കല്ലറങ്ങാട്ട്-പൂവത്തോട് റോഡ് ടാറിംഗ് (15 ലക്ഷം), കാളകെട്ടി-പൊട്ടകുളം-ഇളപ്പുകാവ് റോഡ് ടാറിംഗ് (20 ലക്ഷം), ചെമ്മലമറ്റം-തോട്ടുങ്കല്‍-വട്ടക്കണ്ണി റോഡ് പുനരുദ്ധാരണം (12.58 ലക്ഷം), വലിയവീട്ടില്‍ കടവ്-മൂര്ത്തേക്കാവ്-കൈപ്പടകടവ് റോഡ് പുനരുദ്ധാരണം (10 ലക്ഷം), ചിറ്റാറ്റിന്‍കര-ശൗര്യാംകുഴി-തകടിയേല്‍ റോഡ് പുനരുദ്ധാരണം (3.5 ലക്ഷം) എന്നീ പദ്ധതികൾക്കും തുക അനുവദിച്ചു.