തമിഴ്നാട്ടിൽ നിന്നും എരുമേലിയിൽ എത്തിയ അയ്യപ്പഭക്തരുടെ പണം കവർന്ന എരുമേലി സ്വദേശികൾ തമിഴ്നാട്ടിൽ പിടിയിൽ .

എരുമേലി : എരുമേലിയിൽ എത്തിയ തമിഴ്നാട് തേനി സ്വദേശികളായ അയ്യപ്പ ഭക്തരുടെ കാറിന്റെ ചില്ല് തകർത്ത് അര ലക്ഷം രൂപയും ഏഴ് മൊബൈൽ ഫോണുകളും മോഷ്ടിച്ച കേസിൽ ഒളിവിലായിരുന്ന പ്രതികൾ തമിഴ്നാട്ടിൽ പിടിയിൽ . എരുമേലി താന്നിക്കൽ ആദിൽ (24), കുറുവാമൂഴി വട്ടകപ്പാറ വിഷ്ണു ബിജു (27) എന്നിവരാണ് പിടിയിലായത്. തേനിയില്‍ നിന്നുമാണ് ഇരുവരെയും പിടികൂടിയത്.

സംഭവ ശേഷം ഒളിവില്‍ പോയ പ്രതികള്‍ തേനിയില്‍ മുറിയെടുത്ത് താമസിക്കുകയായിരുന്നു. കഴിഞ്ഞ ജനുവരി ഒന്നിന് പുലര്‍ച്ചെ എരുമേലിക്ക് സമീപം ഓരുങ്കല്‍കടവ് റോഡില്‍ വച്ചാണ് മോഷണം. തമിഴ്‌നാട് സ്വദേശികളായ തീര്‍ഥാടകര്‍ വാഹനം പുരയിടത്തില്‍ പാര്‍ക്ക് ചെയ്ത ശേഷം കുളിക്കാന്‍ പോയതായിരുന്നു. വാഹനത്തിന്റെ പിന്‍ഭാഗത്തെ ചില്ല് തകര്‍ത്താണ് മോഷണം നടത്തിയത്. അന്‍പതിനായിരം രൂപയും ഏഴ് സ്മാര്‍ട്‌ഫോണുകളുമാണ് മോഷ്ടിച്ചത്. മോഷ്ടിച്ച മൊബൈല്‍ ഫോണുകള്‍ സൈബര്‍ സെല്ലിന്റെ നിരീക്ഷണത്തിലായിരുന്നു.

സംഭവുമായി ബന്ധപ്പെട്ടിരുന്ന പ്രായപൂര്‍ത്തിയാകാത്ത രണ്ടു പേരെ കഴിഞ്ഞ ദിവസം പോലീസ് പിടികൂടിയിരുന്നു. മോഷ്ടിച്ച ഒരു മൊബൈല്‍ ഫോണ്‍ ഇവരുടെ പക്കല്‍ വില്‍ക്കാനായി ഏല്‍പ്പിച്ചതാണ്. കാഞ്ഞിരപ്പള്ളിയിലെ മൊബൈല്‍ കടയില്‍ ഒരു സ്മാര്‍ട് ഫോണ്‍ വിറ്റ വിവരം പോലീസിന് ലഭിച്ചു. തുടര്‍ന്നാണ് ഇവര്‍ പിടിയിലാകുന്നത്. ഇവരെ ജുവൈനല്‍ കോടതിയില്‍ ഹാജരാക്കി.

കാഞ്ഞിരപ്പള്ളി ഡി. വൈ. എസ്. പി. എന്‍. ബാബുക്കുട്ടന്റെ മേല്‍നോട്ടത്തില്‍ എസ്. ഐ. അനീഷ് എം. എസിന്റെ നേതൃത്വത്തില്‍ എസ്. ഐ. സുരേഷ്, എ. എസ്. ഐ. രംഗനാഥന്‍, എ. എസ്. ഐ. അനില്‍, എ. സി. പി. ഒ. അനില്‍, സി. പി. ഒമാരായ രാജേഷ്, ്രശീരാജ്, ഷെഫീക്, അനീഷ് എന്നിവരുടെ നേതൃത്വത്തിലാണ് ഇന്നലെ രാവിലെ തേനിയിലെത്തി പ്രതികളെ പിടികൂടിയത്. ഇരുവരെയും ഇന്ന് കോടതിയില്‍ ഹാജരാക്കുമെന്ന് പോലീസ് അറിയിച്ചു.

error: Content is protected !!