കൂ​ട്ടി​ക്ക​ലി​ന്‍റെ മം​ഗ​ല്യ​സ്വ​പ്ന​ങ്ങ​ൾ​ക്ക് “മം​ഗ​ല്യ വി​വാ​ഹസ​ഹാ​യം

‘ 

മു​ണ്ട​ക്ക​യം: കൂ​ട്ടി​ക്ക​ൽ പ്ര​കൃ​തി​ക്ഷോ​ഭ​ത്തി​ന് ഇ​ര​ക​ളാ​യ കൂ​ട്ടി​ക്ക​ൽ, പൂ​ഞ്ഞാ​ർ ഫൊ​റോ​ന​ക​ളി​ലെ പ​ത്തു യു​വ​തി​ക​ൾ​ക്കു സു​മ​ന​സ്ക​യാ​യ പ്ര​വാ​സി മ​ല​യാ​ളി​യു​ടെ സ​ഹാ​യ​ത്തോ​ടെ അ​ന്പ​തി​നാ​യി​രം രൂ​പ വീ​തം അ​ഞ്ചു ല​ക്ഷം രൂ​പ​യു​ടെ ധ​ന​സ​ഹാ​യം വി​ത​ര​ണം ചെ​യ്യും. ഒ​ന്നാം ഘ​ട്ട​ത്തി​ൽ ഇ​രു​പ​ത്ത​യ്യാ​യി​രം രൂ​പ​ വീ​തം ര​ണ്ട​ര ല​ക്ഷം രൂ​പ​യും തു​ട​ർ​ന്നു ര​ണ്ട​ര ല​ക്ഷം രൂ​പ​യു​മാ​ണ് ന​ൽ​കു​ന്ന​ത്. 

ഇ​ന്നു വൈ​കു​ന്നേ​രം നാ​ലി​ന് കൂ​ട്ടി​ക്ക​ൽ പ​ള്ളി​യി​ൽ പാ​ലാ ബി​ഷ​പ് മാ​ർ ജോ​സ​ഫ് ക​ല്ല​റ​ങ്ങാ​ട്ട് ആ​ദ്യ​ഘ​ട്ട ധ​ന​സ​ഹാ​യം വി​ത​ര​ണം ചെ​യ്യും. കൂ​ട്ടി​ക്ക​ൽ മി​ഷ​ൻ ചീ​ഫ് കോ-​ഓ​ർ​ഡി​നേ​റ്റ​ർ മോ​ൺ. ജോ​സ​ഫ് കൊ​ല്ലം​പ​റ​മ്പി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. വി​കാ​രി ഫാ. ​ജോ​സ​ഫ് മണ്ണനാ​ൽ, പാലാ സോ​ഷ്യ​ൽ വെ​ൽ​ഫെ​യ​ർ സൊ​സൈ​റ്റി ഡ​യ​റ​ക്ട​ർ ഫാ. ​തോ​മ​സ് കി​ഴ​ക്കേ​ൽ, ഫാ. ​ജോ​സ​ഫ് താ​ഴ​ത്തു​വ​രി​ക്ക​യി​ൽ തുടങ്ങി​യ​വ​ർ പ്ര​സം​ഗി​ക്കും.

error: Content is protected !!