പ്രളയത്തിൽ തകർന്ന കൂട്ടിക്കലിന് കൈത്താങ്ങ്.. പൂഞ്ഞാർ എംഎൽഎയുടെ നേതൃത്വത്തിൽ നിർമ്മിച്ചു നൽകുന്ന വീടുകളുടെ ശിലാസ്ഥാപനം നടന്നു .
മുണ്ടക്കയം : ഇക്കഴിഞ്ഞ ഒക്ടോബർ പതിനാറാം തീയതി പ്രകൃതി ദുരന്തം താണ്ഡവമാടിയ കൂട്ടിക്കലിനെ പുനഃസൃഷ്ടിക്കാനുള്ള കഠിന ശ്രമത്തിലാണ് സർക്കാരിനൊപ്പം പൂഞ്ഞാർ എംഎൽഎ അഡ്വ സെബാസ്റ്റ്യൻ കുളത്തുങ്കലിന്റെ നേതൃത്വത്തിൽ വിവിധ രാഷ്ട്രീയ, മത സാമുദായിക, സന്നദ്ധ സംഘടനകളും, സാമൂഹിക പ്രവർത്തകരും, ഒപ്പം നിരവധി മനുഷ്യസ്നേഹികളും..
പൂഞ്ഞാർ എംഎൽഎ സർവീസ് ആർമിയും റോട്ടറി ഇന്റർനാഷണലും ചേർന്ന് കൂട്ടിക്കലിലെ പ്രളയ ദുരിതബാധിതരായ 11 കുടുബങ്ങൾക്ക് നിർമ്മിക്കുന്ന വീടുകൾക്ക് മന്ത്രി വി എൻ വാസവൻ തറക്കല്ലിട്ടു.
ഇതിനാവശ്യമായ അറുപത് സെന്റ് സ്ഥലം സംഭാവന ചെയ്ത സി വൈ എ റൗഫിനെ(സി പി എ യൂസഫിന്റെ മകൻ ) മുൻ നിയമസഭാംഗം കെ ജെ തോമസ് പൊന്നാട അണിയിച്ച് ആദരിച്ചു. ചടങ്ങിൽ അഡ്വ: സെബാസ്റ്റൻ കുളത്തുങ്കൽ എം എൽ എ അധ്യക്ഷനായി.
കെ രാജേഷ്, പ്രൊഫ. ബിനോ പി ജോസ്, റെജി ജേക്കബ്, കുട്ടിക്കൽ പഞ്ചായത്ത് പ്രസിഡണ്ട് പി എസ് സജിമോൻ , ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അജിതാ രതീഷ്, എം എസ് മണിയൻ , പി കെ സണ്ണി, കെ ശ്രീനിവാസൻ ,ജോഷി വെട്ടുകാട്ടിൽ , അഡ്വ. സാജൻ കുന്നത്ത്, ജസി ജോസ് എന്നിവർ സംസാരിച്ചു.