KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

കാഞ്ഞിരപ്പള്ളിയിലെ മുൻ എംഎൽഎ അഡ്വ. തോമസ് കല്ലമ്പള്ളിയെ അനുസ്മരിച്ചു

കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി എംഎൽഎ ആയിരുന്ന തോമസ് കല്ലമ്പള്ളിയുടെ 20ാം ചരമവാർഷികം കേരള കോൺഗ്രസ് മേഖല കമ്മിറ്റിയുടെയും കല്ലമ്പള്ളി ഫൗണ്ടേഷന്റെയും നേതൃത്വത്തിൽ അനുസ്മരിച്ചു. കേരള കോൺഗ്രസ് ഡപ്യൂട്ടി ചെയർമാൻ ഫ്രാൻസിസ് ജോർജ് ആനക്കല്ല് സെന്റ് ആന്റണീസ് പള്ളി സിമിത്തേരിയിലെ ശവകുടീരത്തിൽ റീത്ത് സമർപ്പിച്ച് അനുസ്മരണ സമ്മേളനം നടത്തി.

ആദർശധീരനും സംശുദ്ധ രാഷ്ട്രീയത്തിന്റെ ഉടമയുമായിരുന്നു തോമസ് കല്ലമ്പള്ളിയെയെന്ന് ഫ്രാൻസിസ് ജോർജ് പറഞ്ഞു.
മണ്ഡലം പ്രസിഡന്റ് സിബി നമ്പുടാകം അധ്യക്ഷത വഹിച്ചു. ത്രേസിക്കുട്ടി കല്ലമ്പള്ളി, ജില്ലാ പ്രസിഡന്റ് സജി മഞ്ഞക്കടമ്പിൽ , ജനറൽ കൺവീനർ ജോജി വാളിപ്ലാക്കൽ , സംസ്ഥാന സെക്രട്ടറിമാരായ സോണി തോമസ്, മറിയാമ്മ ടീച്ചർ, തോമസ് കുന്നപ്പള്ളി, ടോമി ഡൊമിനിക്, മജു പുളിക്കൽ, ജോസ് കൊച്ചുപുര, ജോയി മുണ്ടാംപള്ളി, സി.വി. തോമസ്, ലാൽജി മാടത്താനിക്കുന്നേൽ , ഡാനി കുന്നത്ത്, പഞ്ചായത്തു മെമ്പര്‍മാരായ ബിജോജി തോമസ്, ഏലിയാമ്മ വാന്തിയിൽ എന്നിവരും എം.വി. വർക്കി, ജോസഫ് പടിഞ്ഞാറ്റ, കെ.ജെ. മാത്യു കിണറ്റുകര, ചാക്കോച്ചൻ വെട്ടിക്കാട്ട് എന്നിവരും പ്രസംഗിച്ചു.

സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർത്ഥികളെ കംപ്യൂട്ടർ പഠനത്തിൽ സഹായിക്കുന്നതിന് കല്ലമ്പള്ളി ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ പദ്ധതി തയാറാക്കിയതായി ഭാരവാഹികൾ അറിയിച്ചു.

error: Content is protected !!