KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

നൂതനആശയ മത്സരം. ഫ്ലെറിൻ ആനി ബിനോക്ക്‌ ഒന്നാം സ്ഥാനം.

കാഞ്ഞിരപ്പള്ളി : കേരള കോൺഗ്രസ് ‌ (എം) സംസ്കാരവേദി ദേശീയ ശാസ്ത്രദിനാചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ‘നൂതന ആശയ’ മത്സരത്തിൽ ചെങ്ങളം സെന്റ് ആന്റണിസ് ഹൈസ്കൂളിലെ ഫ്ലെറിൻ ആനി ബിനോ ഒന്നാം സ്ഥാനവും, പാലാ ചാവറ പബ്ലിക് സ്കൂളിലെ ടോം മാത്യൂസ് തെള്ളിയിൽ രണ്ടാം സ്ഥാനവും ഇടുക്കി കുഴിത്തൊളു ദീപാ ഹൈസ്കൂളിലെ അനഘ വിനോദ് മൂന്നാം സ്ഥാനവും നേടിയതായി കൺവീനർ ബാബു ടി ജോൺ അറിയിച്ചു.

മാർച്ച്‌ 2 ന് കഴക്കൂട്ടം സെന്റ് തോമസ് എഞ്ചിനീയറിംഗ് കോളേജിൽ നടക്കുന്ന യോഗത്തിൽ മന്ത്രി റോഷി അഗസ്റ്റിൻ സമ്മാനങ്ങൾ വിതരണം ചെയ്യും. സംസ്കാരവേദി സംസ്ഥാനപ്രസിഡന്റ് ഡോ. വർഗീസ്‌ പേരയിൽ അധ്യക്ഷത വഹിക്കും. കിൻഫ്രാ ഫിലിം &വീഡിയോ പാർക്ക്‌ ചെയർമാൻ ജോർജ്കുട്ടി ആഗസ്‌തി, പ്രിൻസിപ്പാൾ പ്ര ഡോ. എ.ജി മാത്യു, സഹായദാസ് നാടാർ , ബാബു ടി ജോൺ ,ഡോ. അലക്സ്‌ മാത്യു,അഡ്വ മനോജ്‌ മാത്യു, എന്നിവർ പ്രസംഗിക്കും.

error: Content is protected !!