KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

മരത്തിന് മുകളിൽ കുടുങ്ങിയയാളെ കാഞ്ഞിരപ്പള്ളി അഗ്നിശമനസേന ജീവനക്കാർ രക്ഷപ്പെടുത്തി.


കൂവപ്പള്ളി മണങ്ങല്ലൂരിൽ മരത്തിന് മുകളിൽ കുടുങ്ങിയ കുറുവാമൂഴി പന്നഗത്തിങ്കൽ സജിമോനെ കാഞ്ഞിരപ്പള്ളി അഗ്നിശമനസേന എത്തി ലാഡ്ഡർ, റോപ് എന്നിവയുടെ സഹായത്തോടെ രക്ഷപ്പെടുത്തി ആശുപത്രിയിൽ ആക്കി.

സ്റ്റേഷൻ ഓഫീസർ ഓമനക്കുട്ടൻ രക്ഷാ പ്രവർത്തനത്തിന് നേതൃത്വം നൽകി.. ഗ്രേഡ് ASTO സുദർശനൻ , ഗ്രേഡ് ASTO (M) അനിൽകുമാർ, ഫയർമാൻമാരായ ജോയ് ദാസ്, ഹരി. കെ. സുകുമാർ, മഹേഷ്‌ M നായർ , അനൂപ് വിജയൻ , അരവിന്ദ് S S, അനുരാജ് S, വിനുകൃഷ്ണൻ , ഫയർമാൻ ഡ്രൈവർമാരായ P P ബിനു, പ്രവീൺ V, ഹോം ഗാർഡ് ശ്രീകുമാരൻ നായർ എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു

error: Content is protected !!