ഇരട്ട കൊലപാതകം; പ്രതി താമസിച്ചിരുന്ന മുറിയിൽ പരിശോധന നടത്തി 

കാഞ്ഞിരപ്പള്ളി: അനുജനെയും മാതൃസഹോദരനെയും വെടിവെച്ച് കൊന്ന കേസിലെ പ്രതി ജോർജ് കുര്യൻ താമസിച്ചിരുന്ന ക്ലബ്ബിൽ പോലീസ് പരിശോധന നടത്തി. കടബാധ്യതയും മറ്റ് സ്വത്ത് സംബന്ധിച്ചുള്ള വിവരങ്ങളും ലഭിച്ചു. 

എറണാകുളത്ത് താമസിച്ചിരുന്ന ജോർജ് കുര്യൻ കാഞ്ഞിരപ്പള്ളിയിൽ ക്ലബ്ബിലും മുറിയെടുത്തിരുന്നു. കൂടുതൽ അന്വേഷണത്തിന് പാലാ സബ്ജയിലിലുള്ള പ്രതിയെ കസ്റ്റഡിയിൽ വാങ്ങുന്നതിന് കോടതിൽ അപേക്ഷ നൽകുമെന്ന് പോലീസ് അറിയിച്ചു. ബന്ധുക്കളെയും സംഭവ സമയത്ത് വീട്ടിൽ ജോലിക്കുണ്ടായിരുന്നവരെയും ചോദ്യംചെയ്യും. കുടുംബവീടിനോട് ചേർന്നുള്ള രണ്ടരയേക്കർ സ്ഥലത്തെ സംബന്ധിച്ചുള്ള തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പോലീസ് പറയുന്നു. വെടിയേറ്റ് മരിച്ച കരിമ്പനാൽ രഞ്ജു കുര്യന്റെ സംസ്‌കാരം കാഞ്ഞിരപ്പള്ളി കത്തീഡ്രൽ പള്ളിയിൽ നടത്തി.

കാഞ്ഞിരപ്പള്ളി ഡിവൈ.എസ്.പി. എൻ. ബാബുക്കുട്ടന്റെ നേതൃത്വത്തിൽ കാഞ്ഞിരപ്പള്ളി സി.ഐ. റിജോ പി. ജോസ്, പള്ളിക്കത്തോട് സി.ഐ. പി. പ്രദീപ്, മുണ്ടക്കയം സി.ഐ. ഷൈൻകുമാർ, കാഞ്ഞിരപ്പള്ളി സബ് ഇൻസ്‌പെക്ടർമാരായ അരുൺ തോമസ്, ജോർജ്കുട്ടി കുരുവിള, കെ.കെ. വിജയമ്മ, എ.എസ്.ഐ. കെ.ആർ. സുരേഷ് തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുള്ളത്.

error: Content is protected !!